image

11 Jan 2022 4:35 AM GMT

Kudumbashree

പോത്തുകുട്ടികളെ വളര്‍ത്താം, സബ്‌സിഡിയോടെ

MyFin Desk

പോത്തുകുട്ടികളെ വളര്‍ത്താം, സബ്‌സിഡിയോടെ
X

Summary

  ഇതര സംസ്ഥാനങ്ങളെ പോലെയല്ല, കേരളത്തില്‍ പോത്തിറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ അതിനനസരുച്ച് ഗുണമുള്ള ഇറച്ചി ലഭ്യമാകുന്നില്ല എന്നുള്ളത് വലിയ പ്രശ്‌നമായി ശേഷിക്കുന്നു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അറവുമാടുകളാണ് ഈ പ്രശ്‌നത്തിന് അല്‍പ്പമെങ്കിലും പരിഹാരമാകുന്നത്. പക്ഷെ, പ്രായമേറിയതും രോഗാതുരമായതുമായ ഉരുക്കളും ഇതോടൊപ്പം എത്തുന്നതുകൊണ്ട് ക്വാളിറ്റി ഇവിടെ വലിയ പ്രശ്‌നമാകുന്നു. പോത്തടക്കമുള്ള ഉരുക്കളുടെ സംസ്ഥാനാന്തര യത്രയ്ക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യവും അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് പോത്തുകുട്ടികളെ സംസ്ഥാനത്ത് തന്നെ വളര്‍ത്തിയെടുത്ത് മാംസാവശ്യത്തിന് ഉപയുക്തമാക്കുന്ന പദ്ധതികള്‍ ആകര്‍ഷകവും ആദായകരവും […]


ഇതര സംസ്ഥാനങ്ങളെ പോലെയല്ല, കേരളത്തില്‍ പോത്തിറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ അതിനനസരുച്ച് ഗുണമുള്ള ഇറച്ചി ലഭ്യമാകുന്നില്ല...

 

ഇതര സംസ്ഥാനങ്ങളെ പോലെയല്ല, കേരളത്തില്‍ പോത്തിറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ അതിനനസരുച്ച് ഗുണമുള്ള ഇറച്ചി ലഭ്യമാകുന്നില്ല എന്നുള്ളത് വലിയ പ്രശ്‌നമായി ശേഷിക്കുന്നു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അറവുമാടുകളാണ് ഈ പ്രശ്‌നത്തിന് അല്‍പ്പമെങ്കിലും പരിഹാരമാകുന്നത്. പക്ഷെ, പ്രായമേറിയതും രോഗാതുരമായതുമായ ഉരുക്കളും ഇതോടൊപ്പം എത്തുന്നതുകൊണ്ട് ക്വാളിറ്റി ഇവിടെ വലിയ പ്രശ്‌നമാകുന്നു. പോത്തടക്കമുള്ള ഉരുക്കളുടെ സംസ്ഥാനാന്തര യത്രയ്ക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യവും അനുകൂലമല്ല.

ഈ സാഹചര്യത്തിലാണ് പോത്തുകുട്ടികളെ സംസ്ഥാനത്ത് തന്നെ വളര്‍ത്തിയെടുത്ത് മാംസാവശ്യത്തിന് ഉപയുക്തമാക്കുന്ന പദ്ധതികള്‍ ആകര്‍ഷകവും ആദായകരവും ആകുന്നത്. പോത്തുവളര്‍ത്തലിലൂടെ സാമ്പത്തിക ആശ്വാസം ലഭിക്കുന്നതിനും ഒപ്പം ഒരു സംരംഭമായി അതിനെ വളര്‍ത്തുന്നതിനും വ്യത്യസ്തങ്ങളായ ഏജന്‍സികള്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഈ രംഗത്തുള്ള കുടുംബശ്രീ പദ്ധതി.

ഒരാള്‍ക്ക് രണ്ട് പോത്ത്

പോത്ത് വളര്‍ത്തല്‍ ആയാസകരമായ ഒന്നാണ്. നിരന്തരം ശ്രദ്ധ വേണ്ടതും എന്നാല്‍ മാനസിക സന്തോഷം നല്‍കുന്നതുമായ ഒന്ന്. മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മിച്ച സമയം ചെലവഴിച്ച് ഇത് പ്രാവര്‍ത്തികമാക്കാം. അഞ്ച് പേരടങ്ങുന്ന യൂണിറ്റുകളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരാള്‍ക്ക് 2 പോത്തുകുട്ടി വീതം യൂണിറ്റിന് 10 പോത്തുകുട്ടികള്‍ എന്ന തോതിലാണ് പദ്ധതി. 1,50,000 രൂപയാണ് ആകെ പ്രോജക്റ്റ് തുക. 50,000 രൂപയാണ് ഒരു ഗ്രൂപ്പിനുള്ള സബ്‌സിഡി തുക. പോത്തുകുട്ടി ഒന്നിന് 5,000 രൂപ സബ്‌സിഡി. പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയിലൂടെ കര്‍ഷകന് ഒരു വര്‍ഷം കുറഞ്ഞത് 35,000 രൂപ ലാഭം ലഭ്യമാക്കുകയാണ് ലക്ഷ്യം.

നിര്‍വഹണം

പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സി.ഡി.എസ് തലത്തില്‍ ബോധവത്കരണം നല്‍കുകയാണ് ആദ്യമായി ചെയ്യുക. താത്പര്യമുള്ള അംഗങ്ങളെ ഗ്രൂപ്പുകള്‍ ആക്കി പരിശീലനം നല്‍കി ബാങ്കില്‍ നിന്ന് ലോണ്‍ ലഭ്യമാക്കുന്നു. ബാങ്ക് ലോണ്‍ പാസാകുന്നതോടെ സബ്‌സിഡി ലഭ്യമാക്കും.