image

17 Aug 2022 3:49 AM GMT

Agriculture and Allied Industries

കാർഷിക മേഖലയിലെ മുന്നേറ്റം; ജൂലൈയിൽ തൊഴിലുറപ്പിന് ആളില്ല

Agencies

കാർഷിക മേഖലയിലെ മുന്നേറ്റം; ജൂലൈയിൽ തൊഴിലുറപ്പിന് ആളില്ല
X

Summary

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് (എംജിഎന്‍ആര്‍ഇജിഎസ്) കീഴിലെ ജോലി സാധ്യതകള്‍ ജൂലൈയില്‍ പകുതിയായി കുറഞ്ഞു. കാര്‍ഷിക-കാര്‍ഷികേതര വളര്‍ച്ചയില്‍ തൊഴിലാളികള്‍ പ്രവര്‍ത്തന മേഖല മാറ്റിയതാണ് ജൂലൈമാസത്തില്‍ തൊഴിലുറപ്പ് ജോലി കുറയാന്‍ കാരണമായത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഈ വിഭാഗങ്ങളിലെല്ലാം തൊഴിലുകള്‍ തുടര്‍ച്ചായായി വര്‍ധിച്ചിരുന്നു. ഓഗസ്റ്റ് 15 ല്‍ പുറത്ത് വിട്ട ജൂലൈയിലെ പ്രൊവിഷണല്‍ ഡാറ്റ പ്രകാരം 222 ദശലക്ഷം തൊഴില്‍ ദിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജൂണിലെ 422.1 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ […]


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് (എംജിഎന്‍ആര്‍ഇജിഎസ്) കീഴിലെ ജോലി സാധ്യതകള്‍ ജൂലൈയില്‍ പകുതിയായി കുറഞ്ഞു. കാര്‍ഷിക-കാര്‍ഷികേതര വളര്‍ച്ചയില്‍ തൊഴിലാളികള്‍ പ്രവര്‍ത്തന മേഖല മാറ്റിയതാണ് ജൂലൈമാസത്തില്‍ തൊഴിലുറപ്പ് ജോലി കുറയാന്‍ കാരണമായത്.

എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഈ വിഭാഗങ്ങളിലെല്ലാം തൊഴിലുകള്‍ തുടര്‍ച്ചായായി വര്‍ധിച്ചിരുന്നു.

ഓഗസ്റ്റ് 15 ല്‍ പുറത്ത് വിട്ട ജൂലൈയിലെ പ്രൊവിഷണല്‍ ഡാറ്റ പ്രകാരം 222 ദശലക്ഷം തൊഴില്‍ ദിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജൂണിലെ 422.1 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 47.3% ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം നേടിയ കുടുംബങ്ങളുടെ എണ്ണം ജൂണില്‍ 27.5 ദശലക്ഷത്തില്‍ നിന്ന് 17.1 ദശലക്ഷമായി. ഏതാണ്ട് 37.8 ശതമാനമാണ് കുറഞ്ഞത്.

അതേസമയം ഏപ്രിലില്‍ 285.9 ദശലക്ഷവും (18.6 ദശലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു) മെയ് മാസത്തില്‍ 435.3 ദശലക്ഷവുമാണ് (26.1 ദശലക്ഷം കുടുംബങ്ങള്‍) വ്യക്തികളുടെ തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഖാരിഫ് കൃഷിക്ക് തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചതാണ് കഴിഞ്ഞ മാസത്തെ എണ്ണത്തില്‍ ഇടിവുണ്ടാകാൻ കാരണം. ഗ്രാമപ്രദേശങ്ങളില്‍ പൊതുമരാമത്ത് ജോലികള്‍ക്കായി തൊഴിലാളികളുടെ ആവശ്യം വര്‍ധിച്ചതും, ഭൂരിഭാഗം തൊഴിലാളികളും വ്യാവസായിക നഗരങ്ങളിലേക്ക് മടങ്ങിയതും, കോവിഡിന്റെ കൊടുമുടിയില്‍ ജനങ്ങള്‍ സ്വന്തം പ്രദേശങ്ങളിലേയ്ക്ക് മടങ്ങിയതും ഈ പദ്ധതിക്ക് കീഴില്‍ ജോലി തേടുന്നത് കുറയാന്‍ കാരണമായി.

സ്‌കീമിന് കീഴിലുള്ള ജോലിയുടെ ആവശ്യകത കുറയുന്നതിന് അനുസൃതമായി തൊഴില്‍ സൃഷ്ടിക്കുന്നതിലും ഇടിവുണ്ടായിട്ടുണ്ട്. കൂടാതെ ഗ്രാമീണ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് കേന്ദ്രം. 15,000 കോടി രൂപയോളം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ജൂലായ് വരെ നീക്കിവച്ച് 37,500 കോടി യോളം രൂപ ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു.

ജൂലൈയില്‍ തൊഴില്‍ ദിനങ്ങള്‍ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ തൊഴില്‍ അവശ്യകത കൂടുതലായിരിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ വിലയിരുത്തുന്നുണ്ട്.