എസ്ബിഐ 'ഡിജിറ്റല്‍ ബാങ്കിംഗ് ' പ്രത്യേക വിഭാഗമാക്കാന്‍ 'ഓണ്‍ലി യോനോ' ആപ്പ്

രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ അതിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് രംഗം പ്രത്യേക വിഭാഗമാക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള 'യോനോ'ആപ്പ് പരിഷ്‌കരിക്കുകയാണ് ബാങ്ക്. യോനോ ആപ്പിന്റെ കീഴില്‍ നിലവിലുള്ള പല പ്ലാറ്റ്‌ഫോമുകളെ ഒന്നാക്കി 'ഓണ്‍ലി യോനോ ആപ്പ്' ഉടന്‍ പുറത്തിറക്കും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ആക്കുകയാണ് ലക്ഷ്യം. അതായത്, നിലവിലെ എസ് ബി ഐ ബാങ്കിംഗ് ആപ്പായ 'യോനോ' യില്‍ നിന്ന് 'ഓണ്‍ലി യോനോ'യിലേക്ക് മാറും. നിലവില്‍ 'ഓണ്‍ലൈന്‍ എസ് ബി ഐ', […]

Update: 2022-03-14 05:14 GMT
story

രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ അതിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് രംഗം പ്രത്യേക വിഭാഗമാക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള...

രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐ അതിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് രംഗം പ്രത്യേക വിഭാഗമാക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള 'യോനോ'ആപ്പ് പരിഷ്‌കരിക്കുകയാണ് ബാങ്ക്.
യോനോ ആപ്പിന്റെ കീഴില്‍ നിലവിലുള്ള പല പ്ലാറ്റ്‌ഫോമുകളെ ഒന്നാക്കി 'ഓണ്‍ലി യോനോ ആപ്പ്' ഉടന്‍ പുറത്തിറക്കും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ആക്കുകയാണ് ലക്ഷ്യം.

അതായത്, നിലവിലെ എസ് ബി ഐ ബാങ്കിംഗ് ആപ്പായ 'യോനോ' യില്‍ നിന്ന് 'ഓണ്‍ലി യോനോ'യിലേക്ക് മാറും. നിലവില്‍ 'ഓണ്‍ലൈന്‍ എസ് ബി ഐ', 'യോനോ എസ് ബി ഐ', 'യോനോ ലൈറ്റ്, 'ഭീം എസ് ബി ഐ' എന്നിങ്ങനെയുള്ള പ്ലാറ്റ് ഫോമുകളിലൂടെയാണ് ബാങ്ക് ഇടപാടുകാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കില്‍ പോകാതെ തന്നെ ഇടപാടുകള്‍ നടത്താനാകുമായിരുന്നു. പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യാമകുന്നതോടെ ഇവയെല്ലാം ഒരു ഒറ്റ ആപ്പിന്റെ പരിധിയിലേക്ക് വരും. ഇതോടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും കുറ്റമറ്റ രീതിയിലും ഇടപാടുകള്‍ നടത്താനാകും.

ഡിജിറ്റല്‍ ബാങ്കകളുടെ ലൈസന്‍സിംഗ് സംബന്ധിച്ച നീതി ആയോഗ് ഈയിടെ പുറത്തിറക്കിയ കരടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് എന്ന ആശയം എസ് ബി ഐ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് അടുത്ത ഏതാനം വര്‍ഷത്തിനുള്ളില്‍ സജീവമായേക്കാവുന്ന ഡിജിറ്റല്‍ ബാങ്കിംങിന്റെ രൂപ ഘടനയെകുറിച്ച് ആര്‍ ബി ഐ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കിയേക്കും.

ഡിജിറ്റല്‍ ബാങ്കിംഗ്

പുതിയ കാലത്തെ ബാങ്കിംഗിന് നിങ്ങള്‍ ഇനി സാമ്പത്തിക സ്ഥാപനങ്ങളിലേക്ക് വച്ച് പിടിയ്ക്കേണ്ടതില്ല. നിലവില്‍ തന്നെ പല സാമ്പത്തിക ഇടപാടുകളും ഡിജിറ്റലായിട്ടാണ് നടക്കുന്നത്. ഇതിന് പുറമേ എല്ലാ വിധത്തിലുമുള്ള വായ്പാ ആവശ്യങ്ങള്‍, നിക്ഷേപ ആവശ്യങ്ങള്‍ ഇവയെല്ലാം ബാങ്കില്‍ പോകാതെ തന്നെ നടത്തിയെടുക്കുകയാണ് ഡിജിറ്റല്‍ ബാങ്കിംഗ്. ഇതു കൂടാതെ ബാങ്കുകള്‍ നല്‍കുന്ന ഒട്ടനവധി സാമ്പത്തിക അനുബന്ധ സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിംഗിലൂടെ ലഭ്യമാക്കും. അങ്ങനെ പൂര്‍ണ തോതിലുള്ള ബാങ്കിംഗ് പ്രവര്‍ത്തനം നല്‍കുകയാണ്് ഇതിന്റെ ലക്ഷ്യം.

Tags:    

Similar News