കോര്‍പറേറ്റ് ബോണ്ടുകള്‍ വഴിയുള്ള ഫണ്ട് സമാഹരണം താഴ്ന്ന നിലയില്‍
ഡെല്‍ഹി: ലിസ്റ്റഡ് കമ്പനികള്‍ കോര്‍പറേറ്റ് ബോണ്ടുകളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ സമാഹരിക്കുന്ന തുക ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഓഹരികളുടെ മികച്ച പ്രകടനവും, കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കിയതും മൂലമാണ് 2021-22 ല്‍ ഇത് 5.88 ലക്ഷം കോടി രൂപയായി കുറഞ്ഞത്. 2020-21 വര്‍ഷത്തെ 7.72 കോടി രൂപയുടെ സമാഹരണത്തെക്കാള്‍ 24 ശതമാനം താഴ്ന്നതാണ് ഈ വര്‍ഷത്തെ കണക്കെന്ന് സെബി പറഞ്ഞു. ഉയര്‍ന്ന സര്‍ക്കാര്‍ കടമെടുപ്പും, കുറഞ്ഞ പലിശ നിരക്കുമാണ് ഈ വിഭാഗത്തെ മോശമായി […]
ഡെല്‍ഹി: ലിസ്റ്റഡ് കമ്പനികള്‍ കോര്‍പറേറ്റ് ബോണ്ടുകളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ സമാഹരിക്കുന്ന തുക ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ.
ഓഹരികളുടെ മികച്ച പ്രകടനവും, കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കിയതും മൂലമാണ് 2021-22 ല്‍ ഇത് 5.88 ലക്ഷം കോടി രൂപയായി കുറഞ്ഞത്. 2020-21 വര്‍ഷത്തെ 7.72 കോടി രൂപയുടെ സമാഹരണത്തെക്കാള്‍ 24 ശതമാനം താഴ്ന്നതാണ് ഈ വര്‍ഷത്തെ കണക്കെന്ന് സെബി പറഞ്ഞു.
ഉയര്‍ന്ന സര്‍ക്കാര്‍ കടമെടുപ്പും, കുറഞ്ഞ പലിശ നിരക്കുമാണ് ഈ വിഭാഗത്തെ മോശമായി ബാധിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം, പുരോഗതി നേടുന്ന സമ്പദ് വ്യവസ്ഥയുടെയും മറ്റും പിന്‍ബലത്തില്‍ ഈ മേഖലയ്ക്ക് പുരോഗതി കൈവരിക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2023 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യം പദ്ധതി ചെലവുകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുന്നതും, പലിശ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതും കോര്‍പറേറ്റ് ബോണ്ടുകളുടെ ആവശ്യകത ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഫസ്റ്റ് വാട്ടര്‍ കാപിറ്റലിന്റെ ലീഡ് സ്‌പോണ്‍സറായ റിക്കി കൃപലാനി പറഞ്ഞു.
മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയുടെ വെളിച്ചത്തില്‍ വായ്പയ്ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം സ്വകാര്യ ഡെറ്റ് വിപണിയിലെ ഇഷ്യു വലുപ്പം മെച്ചപ്പെടുകയാണെന്ന് ക്രെഡ് അവന്യൂവിലെ ചീഫ് ബിസിനസ് ഓഫീസര്‍ വിഭോര്‍ മിത്തല്‍ അഭിപ്രായപ്പെട്ടു.
ലിസ്റ്റഡ് കമ്പനികള്‍ 4.58 ലക്ഷം കോടി രൂപ സമാഹരിച്ച 2015-16 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ് 2021-22 ലേതെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
കടപ്പത്ര വിപണികളെ കൂടുതലും ഉപയോഗിക്കുന്നത് ധനകാര്യ മേഖലയിലെ കമ്പനികളാണ്. അവര്‍ വായ്പകള്‍ നല്‍കുന്നതിനായി ഫണ്ടുകള്‍ ഉപയോഗിക്കുകയും, മൂലധന സമാഹരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധനകാര്യേതര ബഞ്ച് ഫണ്ടുകള്‍ (നോണ്‍-ഫിനാന്‍ഷ്യല്‍) പ്രധാനമായും പൊതു കോര്‍പ്പറേറ്റ് ചെലവുകള്‍ക്കും, മൂലധന ചെലവുകള്‍ക്കും, നിലവിലുള്ള കടം റീഫിനാന്‍സ് ചെയ്യുന്നതിനും, താല്‍ക്കാലികമായ വളര്‍ച്ചാ അവസരങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നത്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്, 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയുള്ള ഫണ്ട് സമാഹരണത്തില്‍ കുറവ് വന്നത്, കഴിഞ്ഞ വര്‍ഷം വിപണിയിലെ ഓഹരികളുടെ മികച്ച പ്രകടനം മൂലമാണെന്നും, പകര്‍ച്ച വ്യാധിക്കിടയിലെ ആര്‍ബിഐയുടെ നടപടികളും, പണ ലഭ്യത വര്‍ധിപ്പിച്ചതും കാരണമായെന്നും ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ് എംഡി കമലേഷ് ഷാ പറഞ്ഞു.
