മുണ്ട് മുറുക്കാം, റിപ്പോ നിരക്ക് വീണ്ടും കൂട്ടി, ഇക്കുറി വർധന അര ശതമാനം

  കുതിച്ചുയരുന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി യോഗം റിപ്പോ നിരക്ക് അര ശതമാനം (50 ബേസിസ് പോയിൻറ്) വര്‍ധിപ്പിച്ചു. ഇതിലൂടെ കേന്ദ്രബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ റേറ്റ് വര്‍ധിച്ച് 5.9 ശതമാനമായി. മുമ്പ് ഇത് 5.40 ശതമാനമായിരുന്നു. ആര്‍ബി ഐ സഹന പരിധിക്ക് മുകളില്‍ തുടരുന്ന പണപ്പെരുപ്പത്തെ മെരുക്കാന്‍ മേയ് മാസത്തിന് ശേഷം ഇത് നാലാം തവണയാണ് റിപ്പോയില്‍ വര്‍ധന വരുത്തുന്നത്. […]

Update: 2022-09-29 23:43 GMT

 

കുതിച്ചുയരുന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി യോഗം റിപ്പോ നിരക്ക് അര ശതമാനം (50 ബേസിസ് പോയിൻറ്) വര്‍ധിപ്പിച്ചു. ഇതിലൂടെ കേന്ദ്രബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ റേറ്റ് വര്‍ധിച്ച് 5.9 ശതമാനമായി.

മുമ്പ് ഇത് 5.40 ശതമാനമായിരുന്നു. ആര്‍ബി ഐ സഹന പരിധിക്ക് മുകളില്‍ തുടരുന്ന പണപ്പെരുപ്പത്തെ മെരുക്കാന്‍ മേയ് മാസത്തിന് ശേഷം ഇത് നാലാം തവണയാണ് റിപ്പോയില്‍ വര്‍ധന വരുത്തുന്നത്. ഇതോടെ വായ്പകള്‍ക്കുള്ള പലിശ നിരക്കിലും ഈ വര്‍ധനയുണ്ടാകും. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി 4 ശതമാനത്തില്‍ തുടര്‍ന്ന റിപ്പോ നിരക്കാണ് മൂന്ന് തവണ പരിഷ്‌കരിച്ച് 5.4 ശതമാനമാക്കിയത്.

ഇതിനെ തുടര്‍ന്ന് ബാങ്ക് വായ്പാ പലിശയില്‍ രണ്ട് ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. ഇതിന് പുറമേയാണ് പുതിയ വര്‍ധന.
2023 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 7 ശതമാനമാകുമെന്നാണ് ആര്‍ബി ഐ അനുമാനിക്കുന്നത്.

പണപ്പെരുപ്പം 6.7 ശതമാനത്തില്‍ തുടരും. 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 6.3 ശതമാനവും മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ ഇത് 4.6 ശതമാനവും ആണെന്നാണ് പ്രവചനം.

Tags:    

Similar News