സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഈ മാസം ഇതുവരെ പവന് 720 രൂപയുടെ കുറവ്

Update: 2025-11-07 05:19 GMT

സംസ്ഥാനത്ത്  സ്വർണ വില ഇടിഞ്ഞു.  ഒരു പവൻ സ്വർണത്തിന് 89480 രൂപയാണ് വില. ഒരു ഗ്രാമിന് 11185 രൂപയും. ഇന്നലെ പവന് 89880 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്  3,998.01 ഡോളറാണ് വില. ഈ മാസം ഇതുവരെ സ്വർണ വിലയിൽ പവന് 720 രൂപയുടെ കുറവുണ്ട്. ട്രോയ് ഔൺസ് വില ഏറ്റവും ഉയർന്ന നിരക്കിൽ  നിന്നാണ്  ഇടിഞ്ഞത്. 

കഴിഞ്ഞ മാസം സ്വർണ വില റെക്കോഡ്  നിലവാരത്തിൽ എത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്  4300 ഡോളറിന് മുകളിലേക്ക് വില ഉയർന്നു.   സംസ്ഥാനത്ത് പവന്  97360 രൂപ വരെയായി വില ഉയർന്നിരുന്നു.  യുഎസ് ഡോളർ കരുത്താർജിച്ചതും നിക്ഷേപകർ സ്വർണത്തിൽ നിന്ന്  ലാഭം എടുത്തതും വില ഇടിയാൻ  കാരണമായിരുന്നു. 

Tags:    

Similar News