69.68 കോടി രൂപ ലാഭത്തിൽ മേഘ്മണി ഫിൻകം ലിമിറ്റഡ്

ശക്തമായ വരുമാനത്തിന്റെ പിന്‍ബലത്തില്‍, മേഘ്മണി ഫിൻകം ലിമിറ്റഡിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ അറ്റാദായം 69.68 കോടി രൂപയായി ഉയര്‍ന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 24.50 കോടി രൂപ അറ്റാദായം കമ്പനി നേടിയതായി ബി എസ് ഇ ഫയലിംഗില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അറ്റാദായം 221.50 കോടി രൂപയായിരുന്നു. ഇത് 2021 ഒക്ടോബര്‍-ഡിസംബര്‍ പാദം ആയപ്പോഴേക്കും 422.17 കോടിയായി ഉയര്‍ന്നു. ഈ കാലയളവില്‍ ചെലവ് 185.44 കോടി രൂപയില്‍ നിന്ന് 312.97 കോടി […]

Update: 2022-02-01 05:50 GMT

ശക്തമായ വരുമാനത്തിന്റെ പിന്‍ബലത്തില്‍, മേഘ്മണി ഫിൻകം ലിമിറ്റഡിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ അറ്റാദായം 69.68 കോടി രൂപയായി ഉയര്‍ന്നു.

മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 24.50 കോടി രൂപ അറ്റാദായം കമ്പനി നേടിയതായി ബി എസ് ഇ ഫയലിംഗില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അറ്റാദായം 221.50 കോടി രൂപയായിരുന്നു. ഇത് 2021 ഒക്ടോബര്‍-ഡിസംബര്‍ പാദം ആയപ്പോഴേക്കും 422.17 കോടിയായി ഉയര്‍ന്നു. ഈ കാലയളവില്‍ ചെലവ് 185.44 കോടി രൂപയില്‍ നിന്ന് 312.97 കോടി രൂപയായി വര്‍ധിച്ചു.

തുടര്‍ച്ചയായ വളര്‍ച്ചയെ അടിസ്ഥാനമാക്കി ക്ലോറോടോലൂണിലും അതിന്റെ മൂല്യ ശൃംഖലയിലും വിവിധതരം വിപുലീകരണങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഗവേഷണ വികസന സൗകര്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

2007 ല്‍ സംയോജിപ്പിച്ച എം എഫ് എല്‍, ക്ലോര്‍-ആല്‍ക്കലി ഉല്‍പ്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഡെറിവേറ്റീവുകളുടെയും നിര്‍മ്മാതാവാണ്. ഇതിന് ഗുജറാത്തിലെ ദഹേജില്‍ അത്യാധുനിക നിര്‍മ്മാണ സൗകര്യങ്ങളുണ്ട്.

Tags:    

Similar News