അംബുജ സിമന്റ്സ് ഗ്രൈന്‍ഡിംഗ് ശേഷി ഉയർത്താൻ 3,500 കോടി രൂപ നിക്ഷേപിക്കും
ഡെല്‍ഹി: സ്വിസ് ബില്‍ഡിംഗ് മെറ്റീരിയൽ പ്രമുഖരായ ഹോള്‍സിം ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ് ഗ്രൈന്‍ഡിംഗ് ശേഷി വിപുലീകരിക്കുന്നതിനായി 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 7.0 ദശലക്ഷം ടണ്‍ സിമന്റ് ഗ്രൈന്‍ഡിംഗ് ശേഷി വിപുലീകരണ പദ്ധതിക്കായി 3,500 കോടി രൂപയുടെ നിക്ഷേപത്തിന് ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് ഹോള്‍സിം ഇന്ത്യയുടെ സിഇഒയും അംബുജ സിമന്റ്സിന്റെ എംഡിയും സിഇഒയുമായ നീരജ് അഖൂരി പറഞ്ഞു. തങ്ങളുടെ നിലവിലുള്ള സങ്ക്രെയിലെയും, ഫറാക്കയിലെയും ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലും, ബിഹാറിലെ ബാര്‍ഹിലുള്ള ഗ്രീന്‍ഫീല്‍ഡ് പ്ലാന്റിലും വിപുലീകരണം […]
ഡെല്‍ഹി: സ്വിസ് ബില്‍ഡിംഗ് മെറ്റീരിയൽ പ്രമുഖരായ ഹോള്‍സിം ഗ്രൂപ്പിന്റെ അംബുജ സിമന്റ്സ് ഗ്രൈന്‍ഡിംഗ് ശേഷി വിപുലീകരിക്കുന്നതിനായി 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 7.0 ദശലക്ഷം ടണ്‍ സിമന്റ് ഗ്രൈന്‍ഡിംഗ് ശേഷി വിപുലീകരണ പദ്ധതിക്കായി 3,500 കോടി രൂപയുടെ നിക്ഷേപത്തിന് ബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് ഹോള്‍സിം ഇന്ത്യയുടെ സിഇഒയും അംബുജ സിമന്റ്സിന്റെ എംഡിയും സിഇഒയുമായ നീരജ് അഖൂരി പറഞ്ഞു.
തങ്ങളുടെ നിലവിലുള്ള സങ്ക്രെയിലെയും, ഫറാക്കയിലെയും ഗ്രൈന്‍ഡിംഗ് യൂണിറ്റുകളിലും, ബിഹാറിലെ ബാര്‍ഹിലുള്ള ഗ്രീന്‍ഫീല്‍ഡ് പ്ലാന്റിലും വിപുലീകരണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ഭട്ടപാരയില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ നിലവിലുള്ള 3.2-മില്യണ്‍ ടണ്‍ ക്ലിങ്കര്‍ പ്ലാന്റ് വിപുലീകരണവും ഇതിന്റെ ഭാഗമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അംബുജ സിമന്റ്സ് ഇന്ത്യയിലെ മുന്‍നിര സിമന്റ് കമ്പനികളിലൊന്നാണ്. സിമന്റ്, അഗ്രിഗേറ്റുകള്‍, റെഡി-മിക്സ് കോണ്‍ക്രീറ്റ്, സൊല്യൂഷൻസ് & പ്രോഡക്റ്റ്സ് എന്നിങ്ങനെ നാല് ബിസിനസ് സെഗ്മെന്റുകളില്‍ ഇവര്‍ സജീവമാണ്.
നിലവില്‍ രാജ്യത്തുടനീളം ആറ് സംയോജിത സിമന്റ് നിര്‍മ്മാണ പ്ലാന്റുകളും, എട്ട് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളുമായി അംബുജ സിമന്റിന് 31 ദശലക്ഷം ടണ്‍ വാര്‍ഷിക സിമന്റ് ഉല്‍പ്പാദന ശേഷിയുണ്ട്. 2021ല്‍ ഇവരുടെ മൊത്ത വരുമാനം 28,965.46 കോടി രൂപയായിരുന്നു. 2021 ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തില്‍ അംബുജയുടെ ഏകീകൃത അറ്റാദായത്തില്‍ 55.48 ശതമാനം ഇടിവ് രേഖപ്പെടുത്തി 430.97 കോടി രൂപയായി.
