വാഹന വ്യവസായം മൂന്നാം പാദത്തില്‍ ടോപ്പ് ഗിയറിലേക്ക്
ഡെല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ പാതയിലെന്ന് സൂചനകള്‍. മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ വളര്‍ച്ചയനുസരിച്ച് യാത്രാ വാഹനങ്ങള്‍ 3 ശതമാനം വളര്‍ച്ച കാണിക്കുകയും, അതേസമയം ചെറുകിട വാണിജ്യ വാഹനങ്ങളും ഇടത്തരം ഹെവി വാഹനങ്ങളും 16 ശതമാനവും 19 ശതമാനവും വളര്‍ച്ച കാണിക്കുകയും ചെയ്യുന്നു. ചിപ്പ് ക്ഷാമം കുറയാൻ ആരംഭിച്ചിട്ടുണ്ട്. യാത്രാ വാഹന വിഭാഗത്തിലെ ബുക്കിംഗുകള്‍ ശക്തമായി തുടരുകയാണ്. എന്നാല്‍ ഇരുചക്ര വാഹന വില്‍പ്പന […]
ഡെല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ പാതയിലെന്ന് സൂചനകള്‍.
മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ വളര്‍ച്ചയനുസരിച്ച് യാത്രാ വാഹനങ്ങള്‍ 3 ശതമാനം വളര്‍ച്ച കാണിക്കുകയും, അതേസമയം ചെറുകിട വാണിജ്യ വാഹനങ്ങളും ഇടത്തരം ഹെവി വാഹനങ്ങളും 16 ശതമാനവും 19 ശതമാനവും വളര്‍ച്ച കാണിക്കുകയും ചെയ്യുന്നു. ചിപ്പ് ക്ഷാമം കുറയാൻ ആരംഭിച്ചിട്ടുണ്ട്.
യാത്രാ വാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിന് സംസ്ഥാനങ്ങളിലുടനീളം വിപണി വിഹിതം ലഭിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ ടാറ്റ ആധിപത്യം തുടരുന്നു. വടക്കന്‍ സംസ്ഥാനങ്ങളിൽ ഉത്തര്‍ പ്രദേശാണ് മുന്നിൽ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഇരുചക്ര വാഹന വിഭാഗത്തിലെ സംഭാവന മുന്‍വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞു വരികയാണ്. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിഹിതം നഷ്ടത്തിലാക്കിയത്.
ഹീറോ മോട്ടോകോര്‍പ്പിന് നഷ്ടമായ വിപണി വിഹിതം ബജാജ് ഓട്ടോയുടെ നേട്ടമായി. നിലവില്‍ സുസുക്കിയാണ് വിപണിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുകയും നേട്ടങ്ങള്‍ പങ്കിടുകയും ചെയ്യുന്നത്.
വാഹന മേഖലയില്‍ മൂന്നിട്ട് നില്‍ക്കുന്ന മികച്ച 10 സംസ്ഥാനങ്ങളില്‍ 70 ശതമാനവും കൈയ്യാളുന്ന പ്രധാന കമ്പനികള്‍ ഹീറോ, ബജാജ്, ടിവിഎസ്, ഐഷര്‍ എന്നിവയാണ്. ഹീറോയുടെ വില്‍പന പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കും മധ്യ സംസ്ഥാനങ്ങളിലേക്കും കൂടുതലായി കേന്ദ്രീകരിച്ചപ്പോള്‍, ടിവിഎസും, ഐഷര്‍ മോട്ടോഴ്സും ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന വില്‍പ്പന നേടി.
