ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ ബൗണ്‍സ് ഇന്‍ഫിനിറ്റി

ഡെല്‍ഹി: ഗ്രീവ്‌സ് റീട്ടെയിലുമായി ചേര്‍ന്ന് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ (വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി മാറി നല്‍കുന്ന സ്റ്റേഷന്‍) നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി ഇലക്ട്രിക്ക് മൊബിലിറ്റി സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ ബൗണ്‍സ് ഇന്‍ഫിനിറ്റി. ബെംഗലൂരുവിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ഗ്രീവ്‌സ് കോട്ടണിന്റെ റീട്ടെയില്‍ ബിസിനസ് വിഭാഗമാണ് ഗ്രീവ്‌സ് റീട്ടെയില്‍. ആദ്യം രാജ്യത്തെ പത്തു നഗരങ്ങളിലായി 300 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ച് ഗ്രീവ്‌സ് റീട്ടെയില്‍ ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വൈദ്യത വാഹന വിപണയില്‍ സജീവമായ ഗ്രീവ്‌സ് കോട്ടണ്‍ ആംബിയര്‍ എന്ന ഇ-സ്‌കൂട്ടര്‍ […]

Update: 2022-03-16 00:11 GMT

ഡെല്‍ഹി: ഗ്രീവ്‌സ് റീട്ടെയിലുമായി ചേര്‍ന്ന് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ (വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി മാറി നല്‍കുന്ന സ്റ്റേഷന്‍) നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കി ഇലക്ട്രിക്ക് മൊബിലിറ്റി സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ ബൗണ്‍സ് ഇന്‍ഫിനിറ്റി. ബെംഗലൂരുവിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.

ഗ്രീവ്‌സ് കോട്ടണിന്റെ റീട്ടെയില്‍ ബിസിനസ് വിഭാഗമാണ് ഗ്രീവ്‌സ് റീട്ടെയില്‍. ആദ്യം രാജ്യത്തെ പത്തു നഗരങ്ങളിലായി 300 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ച് ഗ്രീവ്‌സ് റീട്ടെയില്‍ ശൃംഖല ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

വൈദ്യത വാഹന വിപണയില്‍ സജീവമായ ഗ്രീവ്‌സ് കോട്ടണ്‍ ആംബിയര്‍ എന്ന ഇ-സ്‌കൂട്ടര്‍ വിപണിയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ മുച്ചക്ര വൈദ്യുതി വാഹനങ്ങളും കമ്പനി ഇറക്കുന്നുണ്ട്. ഈ വാഹനങ്ങളെ ലക്ഷ്യമിട്ടാണ് ബാറ്ററി സ്വാപ്പിംഗ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

ബൗണ്‍സ് ഇന്‍ഫിനിറ്റിയുമായുള്ള പങ്കാളിത്തം കമ്പനിയുടെ വളര്‍ച്ച വിപുലീകരിക്കുമെന്നും, വൈദ്യുത വാഹന വിപണിയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഗ്രീവ്‌സ് റീട്ടെയില്‍ സിഇഒ വൈ വി എസ് വിജയ്കുമാര്‍ അഭിപ്രായപ്പെട്ടു. സുസ്ഥിരവും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതുമായ വൈദ്യുത വാഹന പ്രോഡക്ടുകള്‍ വിപണിയിലെത്തികുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബൗണ്‍സ് ഇന്‍ഫിനിറ്റി സിഇഒ വിവേകാനന്ദ ഹലേക്കരേ വ്യക്തമാക്കി.

Tags:    

Similar News