ഊര്‍ജ്ജ ഇടപാടുകള്‍ രാഷ്ട്രീയവത്ക്കരിക്കരുത് : കേന്ദ്ര സര്‍ക്കാര്‍

ഡെല്‍ഹി :  ഇന്ത്യ നിയമാനുസൃതമായി നടത്തുന്ന ഊര്‍ജ്ജ ഇടപാടുകള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേരിയ രാജ്യങ്ങള്‍ക്കോ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കോ നിയന്ത്രിത വ്യാപാരത്തെ അനുകൂലിച്ച് വാദിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ മത്സരാധിഷ്ഠിതമായി വ്യാപാരം നടക്കുന്ന ഊര്‍ജ്ജ ശ്രോതസ്സുകളില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. യുദ്ധം പോലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് സാരമായ വെല്ലുവിളികള്‍ ഉയര്‍ത്തിയതിനാല്‍ എല്ലാ എണ്ണ ഉത്പാദകരില്‍ നിന്നും […]

Update: 2022-03-19 00:05 GMT

ഡെല്‍ഹി : ഇന്ത്യ നിയമാനുസൃതമായി നടത്തുന്ന ഊര്‍ജ്ജ ഇടപാടുകള്‍ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേരിയ രാജ്യങ്ങള്‍ക്കോ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കോ നിയന്ത്രിത വ്യാപാരത്തെ അനുകൂലിച്ച് വാദിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അഭിപ്രായമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ മത്സരാധിഷ്ഠിതമായി വ്യാപാരം നടക്കുന്ന ഊര്‍ജ്ജ ശ്രോതസ്സുകളില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.

യുദ്ധം പോലുള്ള സംഭവങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് സാരമായ വെല്ലുവിളികള്‍ ഉയര്‍ത്തിയതിനാല്‍ എല്ലാ എണ്ണ ഉത്പാദകരില്‍ നിന്നും ഓഫറുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ തരാമെന്ന റഷ്യയുടെ ഓഫര്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന സൂചനയുണ്ടായിരുന്നു.

ഈ വിഷയത്തില്‍ ചില പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെയാണ് സര്‍ക്കാര്‍ നിലപാട് പുറത്ത് വന്നിരിക്കുന്നത്. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും യുഎസ് കഴിഞ്ഞയാഴ്ച്ച നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ തരാമെന്ന ഓഫര്‍ റഷ്യ മുന്നോട്ട് വെച്ചത്.

റഷ്യയില്‍ നിന്നും വാങ്ങിയത് 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍

റഷ്യ വന്‍ വിലക്കുറവില്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതോടെ 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് രാജ്യത്തെ മുന്‍നിര എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ കമ്പനികള്‍ വാങ്ങിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 30 ലക്ഷം ബാരലും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ 20 ലക്ഷം ബാരലുമാണ് ഇറക്കുമതി ചെയ്തത്. കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ 20 ലക്ഷം ബാരല്‍ കൂടി ഇറക്കുമതി ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര വിലയേക്കാള്‍ ബാരലിന് 18 മുതല്‍ 22 ഡോളര്‍ വരെ വിലക്കിഴിവിലാണ് വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News