പുത്തൻ ഫീച്ചറുകളുമായി ടാറ്റയുടെ ആള്‍ട്രോസ് വിപണിയിൽ

ടാറ്റ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ് പുറത്തിറക്കി.  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനോടെയാണ് വാഹനം വിപണിയിലെത്തുന്നത്. 8.09 ലക്ഷം രൂപയാണ് വില. എക്‌സ് ഷോറൂം വില 9.89 ലക്ഷമാണ്. ആള്‍ട്രോസ് ഡിസിഎ നിരവധി ഫീച്ചറുകളോടെയാണ് വരുന്നത്. ആക്ടീവ് കൂളിംങ് ടെക്‌നോളജി ഉള്‍പ്പെടുന്ന വെറ്റ് ക്ലച്ചും, ഒപ്പം മെഷീന്‍ ലേണിംഗ്, ഷിഫ്റ്റ് ബൈ വയര്‍ ടെക്‌നോളജി, സെല്‍ഫ്-ഹീലിംഗ് മെക്കാനിസം, ഓട്ടോ പാര്‍ക്ക് ലോക്ക് എന്നിവയും ഉള്‍പ്പെടുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മോഡലിന് […]

Update: 2022-03-21 06:07 GMT

ടാറ്റ മോട്ടോഴ്സ് പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസ് പുറത്തിറക്കി. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനോടെയാണ് വാഹനം വിപണിയിലെത്തുന്നത്. 8.09 ലക്ഷം രൂപയാണ് വില. എക്‌സ് ഷോറൂം വില 9.89 ലക്ഷമാണ്. ആള്‍ട്രോസ് ഡിസിഎ നിരവധി ഫീച്ചറുകളോടെയാണ് വരുന്നത്. ആക്ടീവ് കൂളിംങ് ടെക്‌നോളജി ഉള്‍പ്പെടുന്ന വെറ്റ് ക്ലച്ചും, ഒപ്പം മെഷീന്‍ ലേണിംഗ്, ഷിഫ്റ്റ് ബൈ വയര്‍ ടെക്‌നോളജി, സെല്‍ഫ്-ഹീലിംഗ് മെക്കാനിസം, ഓട്ടോ പാര്‍ക്ക് ലോക്ക് എന്നിവയും ഉള്‍പ്പെടുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മോഡലിന് കരുത്തേകാനുള്ളത്.

ആള്‍ട്രോസ് ഡിസിഎ-യുടെ ബുക്കിംഗ് ആരംഭിച്ചത് മുതല്‍ തന്നെ പ്രോത്സാഹജനകമായ നിരവധി ചോദ്യങ്ങളാണ് കമ്പനിയിലേക്കെത്തുന്നത്. അതുപോലെ തന്നെ പുതിയ ഫീച്ചര്‍ ഭാവി ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുകയും തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവം നല്‍കുകയും ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍) രാജന്‍ അംബ പറഞ്ഞു.

ആള്‍ട്രോസിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. ഹെഡ് ലാമ്പുകള്‍, ഹര്‍മന്റെ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, റിയര്‍ എസി വെന്റുകള്‍, ഐആര്‍എ, ലെതറെറ്റ് സീറ്റുകള്‍, ഓട്ടോ എന്നിങ്ങനെ വിവിധ സവിശേഷതകളോടെയാണ് മോഡല്‍ പുറത്തിറങ്ങുന്നത്.

 

Tags:    

Similar News