ഊര്‍ജ്ജ പദ്ധതികൾക്ക് 2,188 കോടി സമാഹരിച്ച് അദാനി ഗ്രൂപ്പ്
ഡെല്‍ഹി: പ്രമുഖ അന്താരാഷ്ട്ര വായ്പ ദാതാക്കളുമായി കരാറുകള്‍ ഒപ്പുവച്ചുകൊണ്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികളുടെ നിര്‍മ്മാണത്തിനായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഇഎല്‍) 288 മില്യണ്‍ ഡോളര്‍ (ഏകദേശം 2,188 കോടി രൂപ) സമാഹരിച്ചു. രാജസ്ഥാനില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്ഥാപിക്കുന്ന സൗരോര്‍ജ്ജം, കാറ്റ് എന്നിവയുടെ പുനരുപയോഗിക്കാവുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്ന 450 മെഗാവാട്ടിന്റെയും ഹൈബ്രിഡ് പോര്‍ട്ട്ഫോളിയോയ്ക്ക് ഈ സൗകര്യം തുടക്കത്തില്‍ ധനസഹായം നല്‍കും. 2021 മാര്‍ച്ചില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഏഷ്യയിലെ ഏറ്റവും വലിയ പ്രോജക്ട് […]
ഡെല്‍ഹി: പ്രമുഖ അന്താരാഷ്ട്ര വായ്പ ദാതാക്കളുമായി കരാറുകള്‍ ഒപ്പുവച്ചുകൊണ്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികളുടെ നിര്‍മ്മാണത്തിനായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഇഎല്‍) 288 മില്യണ്‍ ഡോളര്‍ (ഏകദേശം 2,188 കോടി രൂപ) സമാഹരിച്ചു. രാജസ്ഥാനില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സ്ഥാപിക്കുന്ന സൗരോര്‍ജ്ജം, കാറ്റ് എന്നിവയുടെ പുനരുപയോഗിക്കാവുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്ന 450 മെഗാവാട്ടിന്റെയും ഹൈബ്രിഡ് പോര്‍ട്ട്ഫോളിയോയ്ക്ക് ഈ സൗകര്യം തുടക്കത്തില്‍ ധനസഹായം നല്‍കും.
2021 മാര്‍ച്ചില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഏഷ്യയിലെ ഏറ്റവും വലിയ പ്രോജക്ട് ഫിനാന്‍സിംഗ് ഡീലുകളില്‍ ഒന്നായ 1.35 ബില്യണ്‍ യുഎസ് ഡോളറിന്റെ നിര്‍മ്മാണ റിവോള്‍വര്‍ സൗകര്യം അടച്ചു. കൃത്യമായ കരാറുകള്‍ പ്രകാരം ബി.എന്‍.പി പരിബാസ്, കോഓപ്പറേറ്റീവ് റബൂബാങ്ക് യുഎ, ഇന്റെസാ സാന്‍പൗലോ,എംയുഎഫ്ജി ബാങ്ക് ലിമിറ്റ്ഡ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ എന്നീ ഏഴ് അന്താരാഷ്ട്ര ബാങ്കുകള്‍ ഗ്രീന്‍ ഹൈബ്രിഡ് പദ്ധതി വായ്പ സൗകര്യത്തിനായി പ്രതിജ്ഞാബദ്ധമാണ്.
ഊര്‍ജ്ജ സംക്രമണത്തിനൊപ്പം നിര്‍മ്മാണത്തിലിരിക്കുന്ന അസറ്റ് പോര്‍ട്ട്ഫോളിയോയുടെ വികസനം ത്വരിതപ്പെടുത്താനുള്ള അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ലക്ഷ്യം വിപുലീകരിച്ച ലിക്വിഡിറ്റികൊണ്ട് ശക്തിപ്പെടുത്തുന്നു.
