ബിഎസ്എൻ എല്ലിൻറെ നഷ്ടം പെരുകുന്നു, എങ്കിലും പ്രതീക്ഷയുണ്ടെന്ന് തരൂർ കമ്മിറ്റി

ഡെല്‍ഹി: എം‌ടി‌എൻ‌എല്ലിന്റെ കടവും 26,500 കോടിയിലധികം മൂല്യമുള്ള ആസ്തികളും ഒരു പ്രത്യേക പർപ്പസ് വെഹിക്കിളാക്കി മാറ്റി അതിന്റെ പ്രവർത്തനങ്ങൾ ബി‌എസ്‌എൻ‌എല്ലിൽ ലയിപ്പിക്കുന്നത് ടെലികോം വകുപ്പ് (ഡിഒടി) പരിഗണിക്കണമെന്ന് പാർലമെന്ററി പാനൽ അറിയിച്ചു. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എംടിഎന്‍എല്‍) കടവും 26,500 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികളും ഏറ്റെടുക്കുന്നതിന് പ്രത്യേക ഉപ സ്ഥാപനമാക്കി മാറ്റുന്നത് പരിഗണിക്കും. മാത്രമല്ല ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാനും പദ്ധതിയിടുന്നതായി കേന്ദ്ര ടെലിക്കം വകുപ്പ് പാര്‍ലമെന്റില്‍ അറിയിച്ചു. കൂടാതെ ബിഎസ്എന്‍എല്ലിന് 5 ജി […]

Update: 2022-03-22 04:12 GMT

ഡെല്‍ഹി: എം‌ടി‌എൻ‌എല്ലിന്റെ കടവും 26,500 കോടിയിലധികം മൂല്യമുള്ള ആസ്തികളും ഒരു പ്രത്യേക പർപ്പസ് വെഹിക്കിളാക്കി മാറ്റി അതിന്റെ പ്രവർത്തനങ്ങൾ ബി‌എസ്‌എൻ‌എല്ലിൽ ലയിപ്പിക്കുന്നത് ടെലികോം വകുപ്പ് (ഡിഒടി) പരിഗണിക്കണമെന്ന് പാർലമെന്ററി പാനൽ അറിയിച്ചു.

മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എംടിഎന്‍എല്‍) കടവും 26,500 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികളും ഏറ്റെടുക്കുന്നതിന് പ്രത്യേക ഉപ സ്ഥാപനമാക്കി മാറ്റുന്നത് പരിഗണിക്കും. മാത്രമല്ല ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കാനും പദ്ധതിയിടുന്നതായി കേന്ദ്ര ടെലിക്കം വകുപ്പ് പാര്‍ലമെന്റില്‍ അറിയിച്ചു. കൂടാതെ ബിഎസ്എന്‍എല്ലിന് 5 ജി സേവങ്ങള്‍ ഉറപ്പാക്കാനും ശ്രമിക്കും.

വരുമാനം നേടാന്‍ ശ്രമിക്കുന്ന ബിഎസ്എന്‍എല്ലില്‍ നിന്ന് ഇനിയും പ്രതീക്ഷയുണ്ടെന്ന് ലോകസഭാ അംഗം ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് തുല്യമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നഷ്ടത്തിലായ സ്ഥാപനത്തിന് സ്‌പെക്ട്രം അനുവദിക്കണമെന്നും ശുപാര്‍ശ ചെയ്തു.

എയര്‍ ഇന്ത്യയിലേത് പോലെ കടവും ആസ്തികളും വെട്ടിക്കുറയ്ക്കുക, സിഎംഡി, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബിഎസ്എന്‍എലുമായി ലയിപ്പിക്കുക ഉള്‍പ്പെടെയുള്ള വിവിധ മാർഗ്ഗങ്ങൾ ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കണമെന്നും എംടിഎന്‍എല്ലിന്റെ ഭാവി സംബന്ധിച്ച് പ്രായോഗികമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

എംടിഎന്‍എല്‍ അടച്ചുപൂട്ടാനുള്ള ഏതൊരു തീരുമാനവും പൊതുമേഖലാ ബാങ്കുകളെ പ്രതികൂലമായി ബാധിക്കുമെന്ന വസ്തുതയെക്കുറിച്ച് തിരിച്ചറിവുണ്ടെന്നും പാനല്‍ വ്യക്തമാക്കി.

രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും സംയുക്തമായി 2019ല്‍ ഏകദേശം 70,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് നല്‍കിയതിന് ശേഷം 2020-21 ഓടെ എംടിഎന്‍എലും 2023-24 ഓടെ ബിഎസ്എന്‍എലും ലാഭകരമാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു.

അതേസമയം പുനരുജ്ജീവന പദ്ധതി നടപ്പാക്കിയിട്ടും, 2022-23 വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ അറ്റനഷ്ടം 5,986 കോടി രൂപയാണ്. 2022-23 വര്‍ഷത്തില്‍ എംടിഎന്‍എലിന്റെ അറ്റനഷ്ടം 3,139.60 കോടി രൂപയാണ്. എന്നിരുന്നാലും കമ്പനി പ്രവര്‍ത്തന ലാഭം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

Tags:    

Similar News