മാരുതി സുസുക്കിയുടെ എംഡിയും സിഇഒയുമായി ഹിസഷി തക്യൂചി
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസഷി തക്യൂചിയെ നിയമിച്ചു. കെനിച്ചി അയൂകവയുടെ കാലാവധി 2022 മാര്‍ച്ച് 31 ന് പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടന്ന കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ ഹിസഷി തക്യൂചിയെ 2022 ഏപ്രില്‍ 1 മുതല്‍ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒ ആയും നിയമിച്ചതായി മാരുതി സുസുക്കി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. സുഗമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതിന് 2022 സെപ്റ്റംബര്‍ 30 വരെ […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസഷി തക്യൂചിയെ നിയമിച്ചു. കെനിച്ചി അയൂകവയുടെ കാലാവധി 2022 മാര്‍ച്ച് 31 ന് പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടന്ന കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ ഹിസഷി തക്യൂചിയെ 2022 ഏപ്രില്‍ 1 മുതല്‍ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒ ആയും നിയമിച്ചതായി മാരുതി സുസുക്കി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
സുഗമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതിന് 2022 സെപ്റ്റംബര്‍ 30 വരെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി അയൂകവ തുടരും. അദ്ദേഹം കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് തുടരും. നിയമനങ്ങള്‍ ഷെയര്‍ഹോള്‍ഡര്‍ അംഗീകാരത്തിന് വിധേയമാണെന്നും മാരുതി സുസുക്കി ഇന്ത്യ അഭിപ്രായപ്പെട്ടു. 1986ലാണ് ഹിസഷി തക്യൂചി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്നത്.സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനിലെയും വിദേശ വിപണികളിലെയും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്പത്തുള്ള അദ്ദേഹം, 2019 ജൂലൈ മുതല്‍ മാരുതി സുസുക്കിയുടെ ബോര്‍ഡിലുണ്ട്. കൂടാതെ 2021 ഏപ്രില്‍ മുതല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും (കൊമേഴ്‌സ്യല്‍) പ്രവര്‍ത്തിച്ചുപോരുന്നു.
സമ്പന്നമായ പാരമ്പര്യമുള്ള മഹത്തായ സ്ഥാപനമാണ് മാരുതി സുസുക്കിയെന്നും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും സമൂഹത്തിനും നല്ലത് വരുത്തുന്ന മികച്ച കാറുകള്‍ ഇന്ത്യയിലും ലോകത്തും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി ശ്രമിക്കുമെന്ന് തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഡയറക്ടര്‍ ബോര്‍ഡിന് നന്ദി അറിയിച്ചുകൊണ്ട് ഹിസഷി തക്യൂചി പറഞ്ഞു. കൂടാതെ ആത്മനിര്‍ഭര്‍ ഭാരതും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ശക്തിപ്പെടുത്തുന്ന തരത്തില്‍ ഞങ്ങളുടെ ബിസിനസ്സ് കെട്ടിപ്പടുക്കാനും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും കൗതുകകരവും വാഗ്ദാനമുള്ളതുമായ ഓട്ടോമൊബൈല്‍ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഹിസഷി തക്യൂചിക്ക് ഇന്ത്യന്‍, അന്തര്‍ദേശീയ വിപണികളെ കുറിച്ച് മികച്ച ധാരണയുണ്ടെന്നും ഭാവിയിലേക്ക് മാരുതി സുസുക്കിയെ നയിക്കാന്‍ കഴിയുന്ന മികച്ച സ്ഥാനമാണിതെന്നുംഅദ്ദേഹത്തിന് വിജയകരമായ ആരംഭം ആശംസിച്ചുകൊണ്ട് കെനിച്ചി അയൂകവ പറഞ്ഞു.
