ഇന്ത്യയില്‍  വെല്ലുവിളി നേരിടുന്നു: ഹുവായ്

ഡെല്‍ഹി: ചൈനയിലെ ടെലികോം നിര്‍മ്മാതാക്കളായ ഹുവായ് ഇന്ത്യയില്‍ വെല്ലുവിളികള്‍ നേരിടുന്നതായി പറഞ്ഞു. ഈ സാഹചര്യത്തിലും രാജ്യത്തെ ഉപഭോക്താക്കളെ പിന്തുണയ്ക്കാന്‍ കമ്പനി പ്രതിജ്ഞാ ബദ്ധരാണെന്ന് അറിയിച്ചു. കമ്പനിയുടെ ഇന്ത്യയിലെ സ്ഥിതി ഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്ന് 2021-ലെ കമ്പനിയുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട്് പുറത്തിക്കികൊണ്ട് ഹുവായ് ഇന്ത്യ സിഇഒ ഡേവിഡ് ലി പറഞ്ഞു. ഇന്ത്യയില്‍ പലതരത്തിലുള്ള വെല്ലുവിളികളും, സങ്കീര്‍ണ്ണമായ പരിസ്ഥിതിയും അഭിമുഖീകരിക്കുന്നതിനാല്‍, ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച സേവനങ്ങളും ഉപയോഗിച്ച്  ഉപഭോക്താക്കളെ […]

Update: 2022-03-29 03:58 GMT
ഡെല്‍ഹി: ചൈനയിലെ ടെലികോം നിര്‍മ്മാതാക്കളായ ഹുവായ് ഇന്ത്യയില്‍ വെല്ലുവിളികള്‍ നേരിടുന്നതായി പറഞ്ഞു. ഈ സാഹചര്യത്തിലും രാജ്യത്തെ ഉപഭോക്താക്കളെ പിന്തുണയ്ക്കാന്‍ കമ്പനി പ്രതിജ്ഞാ ബദ്ധരാണെന്ന് അറിയിച്ചു.
കമ്പനിയുടെ ഇന്ത്യയിലെ സ്ഥിതി ഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണെന്ന് 2021-ലെ കമ്പനിയുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട്് പുറത്തിക്കികൊണ്ട് ഹുവായ് ഇന്ത്യ സിഇഒ ഡേവിഡ് ലി പറഞ്ഞു.
ഇന്ത്യയില്‍ പലതരത്തിലുള്ള വെല്ലുവിളികളും, സങ്കീര്‍ണ്ണമായ പരിസ്ഥിതിയും അഭിമുഖീകരിക്കുന്നതിനാല്‍, ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച സേവനങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡേവിഡ് ലി പറഞ്ഞു.
ഹുവായ് വാര്‍ഷിക റിപ്പോര്‍ട്ടില്‍, 2021-ല്‍ 99.93 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയതായി കമ്പനി അവകാശപ്പെടുന്നുണ്ട്്. കൂടാതെ അതിന്റെ ലാഭം 17.84 ബില്യണ്‍ ഡോളര്‍ (76 ശതമാനം) വര്‍ദ്ധിച്ചു.
Tags:    

Similar News