ടൈഗര്‍ സ്‌പോര്‍ട്ട് 660- ഇന്ത്യൻ നിരത്തുകളിലെത്തി, വില 8.95 ലക്ഷം

ഡെല്‍ഹി: ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ ഏറ്റവും പുതിയ ടൈഗര്‍ സ്‌പോര്‍ട്ട് 660 ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ 8.59 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ടൈഗര്‍ സ്‌പോര്‍ട്ട് 660 പ്രീമിയം മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് മാറിയതായി കമ്പനി അറിയിച്ചു. ഇതിന്റെ രൂപ കല്‍പ്പനയുടെ പ്രധാന ലക്ഷ്യം, കാര്യമായ നേട്ടങ്ങള്‍ കൊയ്യുകയെന്നതാണ്. വാഹനത്തിന്റെ അതുല്യമായ ട്രിപ്പിള്‍ എഞ്ചിന്‍ പ്രകടനം മുതല്‍ ക്ലാസ്-ലീഡിംങ് ടെക്‌നോളജി, ഹാന്‍ഡ്‌ലിംഗ്, മത്സരവില എന്നിവയടക്കം പുതിയ തലമുറയിലെ  റൈഡര്‍മാര്‍ക്ക് പുതിയ […]

Update: 2022-03-29 07:26 GMT
ഡെല്‍ഹി: ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ ഏറ്റവും പുതിയ ടൈഗര്‍ സ്‌പോര്‍ട്ട് 660 ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവില്‍ 8.59 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ടൈഗര്‍ സ്‌പോര്‍ട്ട് 660 പ്രീമിയം മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ വിഭാഗത്തിലേക്ക് മാറിയതായി കമ്പനി അറിയിച്ചു. ഇതിന്റെ രൂപ കല്‍പ്പനയുടെ പ്രധാന ലക്ഷ്യം, കാര്യമായ നേട്ടങ്ങള്‍ കൊയ്യുകയെന്നതാണ്.
വാഹനത്തിന്റെ അതുല്യമായ ട്രിപ്പിള്‍ എഞ്ചിന്‍ പ്രകടനം മുതല്‍ ക്ലാസ്-ലീഡിംങ് ടെക്‌നോളജി, ഹാന്‍ഡ്‌ലിംഗ്, മത്സരവില എന്നിവയടക്കം പുതിയ തലമുറയിലെ റൈഡര്‍മാര്‍ക്ക് പുതിയ മാനമാണ് ടൈഗര്‍ സ്‌പോര്‍ട്ട് 660 അവതരിപ്പിക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
ടൈഗര്‍ ശ്രേണിയിലേക്ക് ഒരു പുതിയ എന്‍ട്രി പോയിന്റാണ് ടൈഗര്‍ സ്‌പോര്‍ട്ട് 660 പ്രീമിയം നല്‍കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ മോട്ടോര്‍ സൈക്കിളായിരിക്കും സ്‌പോര്‍ട്ട് 660. കൂടാതെ പവര്‍, ഹാന്‍ഡ്‌ലിംഗ്, ദീര്‍ഘദൂര യാത്രാ സൗകര്യം എന്നിവ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം യുവ നഗര സഞ്ചാരികള്‍ക്ക് അനുയോജ്യമായ മോട്ടോര്‍സൈക്കിളായി ടൈഗര്‍ സ്‌പോര്‍ട്ട് 660 മാറുമെന്ന് ഇന്ത്യയിലെ ബിസിനസ് ഹെഡ് ഷൂബ് ഫാറൂഖ് പറഞ്ഞു.
81 പിഎസ് പവറും, 17 ലിറ്റര്‍ ഇന്ധന ടാങ്കും, 835 എം എം സീറ്റ് ഉയരവും ബൈക്കിന് ഉണ്ട്.
Tags:    

Similar News