ഇന്ധന വില്‍പ്പന കോവിഡിന് മുന്‍പുള്ള നിലയിലെത്തി

ഡെല്‍ഹി: ഇന്ത്യയുടെ പെട്രോള്‍  ഡിസലടക്കമുള്ള ഇന്ധന വില്‍പ്പന കോവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്കെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതാണ് കാരണം. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി  വില വര്‍ധന നിര്‍ത്തി വച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചകളില്‍ ഡീലര്‍മാരും പൊതുജനങ്ങളും ആവശ്യത്തിന് ഇന്ധനം കരുതിയിരുന്നു. പ്രതിദിന വില ക്രമീകരണം 22 ന് പുനരാരംഭിച്ചത് മുതല്‍ വീണ്ടും വില വര്‍ധിചച്ചു തുടങ്ങി. ഇത് ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കാരണമായി. ഇന്ധന വിപണിയുടെ ഏകദേശം 90 ശതമാനം നിയന്ത്രിക്കുന്നത് […]

Update: 2022-04-01 04:54 GMT
ഡെല്‍ഹി: ഇന്ത്യയുടെ പെട്രോള്‍ ഡിസലടക്കമുള്ള ഇന്ധന വില്‍പ്പന കോവിഡിന് മുന്‍പുള്ള സാഹചര്യത്തിലേക്കെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതാണ് കാരണം.
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വില വര്‍ധന നിര്‍ത്തി വച്ചിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചകളില്‍ ഡീലര്‍മാരും പൊതുജനങ്ങളും ആവശ്യത്തിന് ഇന്ധനം കരുതിയിരുന്നു. പ്രതിദിന വില ക്രമീകരണം 22 ന് പുനരാരംഭിച്ചത് മുതല്‍ വീണ്ടും വില വര്‍ധിചച്ചു തുടങ്ങി. ഇത് ഇന്ധന ഉപയോഗം കുറയ്ക്കാന്‍ കാരണമായി.
ഇന്ധന വിപണിയുടെ ഏകദേശം 90 ശതമാനം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റീട്ടെയ്ല്‍ വ്യാപാരികളാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പെട്രോള്‍ വില്‍പ്പന 2.69 ദശലക്ഷം ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 8.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2019 ലെ വില്‍പ്പനയേക്കാള്‍ 14.2 ശതമാനം കൂടുതലുമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമായ ഡീസല്‍ വില്‍പ്പന 10.1 ശതമാനം ഉയര്‍ന്ന്
7.05
ദശലക്ഷം ടണ്ണിലെത്തി. 2019 മാര്‍ച്ചിലെ വില്‍പ്പനയേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണിത്.
മാര്‍ച്ച് ആദ്യ പകുതിയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന യഥാക്രമം 18 ശതമാനവും 23.7 ശതമാനവും ഉയര്‍ന്നു. പെട്രോള്‍ വില്‍പ്പന 2020 മാര്‍ച്ചിലെ വില്‍പ്പനയേക്കാള്‍ 38.6 ശതമാനം കൂടുതലായിരുന്നു. സമാന കാലയളവില്‍ ഡീസല്‍ വില്‍പ്പന 41.6 ശതമാനം ഉയര്‍ന്നിരുന്നു. പ്രതിമാസം പെട്രോള്‍ വില്‍പ്പന 17.3 ശതമാനവും ഡീസല്‍ വില്‍പ്പന 22.3 ശതമാനവും ഉയര്‍ന്നു.
ആളുകള്‍ പരിഭ്രാന്തരായി പെട്രോളും ഡീസലും കരുതി വയ്ക്കുമ്പോള്‍ വിതരണക്കാര്‍ തങ്ങളുടെ ശേഖരങ്ങളും കുറയാതെ നിലനിര്‍ത്തുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങുകയും പുതുക്കിയ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതിലൂടെ ഡീലര്‍മാര്‍ പെട്ടെന്നുള്ള ലാഭം ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇതിനു കാരണം.
തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് 137 ദിവസത്തെ വിലവര്‍ധനവ് മരവിപ്പിക്കല്‍ മാര്‍ച്ച് 22 ന് അവസാനിച്ചിരുന്നു. അതിനുശേഷം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 6.4 രൂപ വീതമാണ് വര്‍ധിച്ചത്.
ജെറ്റ് ഫ്യൂവല്‍ (എടിഎഫ്) വില്‍പ്പന മാര്‍ച്ചില്‍ 9.8 ശതമാനം ഉയര്‍ന്ന് 491,200 ടണ്ണിലെത്തി. എന്നാല്‍ 2019 ലെ കോവിഡിന് മുമ്പുള്ള നിലയേക്കാള്‍ 27.6 ശതമാനം കുറവായിരുന്നു ഇത് എന്നിരുന്നാലും, 2020 ലെ അതേ കാലയളവിലെ വില്‍പ്പനയേക്കാള്‍ 7.5 ശതമാനം കൂടുതലായിരുന്നു.
കഴിഞ്ഞയാഴ്ച വിമാന യാത്ര പൂര്‍ണമായി പുനരാരംഭിച്ചതോടെ എടിഎഫ് വില്‍പ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്‍പിജി (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്) വില്‍പ്പന മാര്‍ച്ചില്‍ 12 ശതമാനം ഉയര്‍ന്ന് 2.53 ദശലക്ഷം ടണ്ണായി. മാര്‍ച്ച് 22 ന് സിലിണ്ടറിന് 50 രൂപ വില വര്‍ധിപ്പിച്ചതിന് ശേഷം പാചക വാതക വില്‍പന സാവധാനത്തിലായി. മാര്‍ച്ച് ആദ്യ പകുതിയില്‍ എല്‍പിജി വില്‍പ്പന 17 ശതമാനം ഉയര്‍ന്നു.
Tags:    

Similar News