എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒ യുമായി കാംബെല്‍ വില്‍സണ്‍

സിംഗപ്പൂരിലെ ലോ-കോസ്റ്റ് എയര്‍ലൈനിന്റെ മുന്‍ സിഇഒ ആയിരുന്ന കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായി ടാറ്റ സണ്‍സ് അറിയിച്ചു.  എയര്‍ ഇന്ത്യയിലേക്ക് ക്യാമ്പെലിനെ സ്വാഗതം ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയെ നയിക്കാനും ഉയര്‍ന്ന ബഹുമാനമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായി മാറാനുള്ള ആവേശകരമായ യാത്രയുടെ കൊടുമുടിയിലാണ് […]

Update: 2022-05-12 06:50 GMT
സിംഗപ്പൂരിലെ ലോ-കോസ്റ്റ് എയര്‍ലൈനിന്റെ മുന്‍ സിഇഒ ആയിരുന്ന കാംബെല്‍ വില്‍സണെ എയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായി ടാറ്റ സണ്‍സ് അറിയിച്ചു. എയര്‍ ഇന്ത്യയിലേക്ക് ക്യാമ്പെലിനെ സ്വാഗതം ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
എയര്‍ ഇന്ത്യയെ നയിക്കാനും ഉയര്‍ന്ന ബഹുമാനമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകാനും തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്ന് കാംബെല്‍ വില്‍സണ്‍ പറഞ്ഞു. ലോകോത്തര ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നായി മാറാനുള്ള ആവേശകരമായ യാത്രയുടെ കൊടുമുടിയിലാണ് എയര്‍ ഇന്ത്യയെന്നും വില്‍സണ്‍ പറഞ്ഞു.
മുമ്പ് കാനഡ, ഹോങ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ എസ്ഐഎയ്ക്കൊപ്പം കാംബെല്‍ വില്‍സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ സിംഗപ്പൂരിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയി. 2016 വരെ അദ്ദേഹം നയിച്ചു, 2020 ഏപ്രിലില്‍ സ്‌കൂട്ടിന്റെ സിഇഒ ആയി രണ്ടാം തവണ മടങ്ങിയെത്തി. 2022 മാര്‍ച്ചില്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇല്‍ക്കര്‍ ഐസി എയര്‍ ഇന്ത്യയുടെ സിഇഒ ഓഫര്‍ നിരസിച്ചിരുന്നു.
Tags:    

Similar News