ലംബോര്‍ഗിനിയുടെ അവന്റഡോര്‍ അള്‍ട്ടിമേ കൂപ്പെ ഇന്ത്യയില്‍

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗിനി പുതിയ മോഡല്‍ അവന്റഡോര്‍ അള്‍ട്ടിമേ കൂപ്പെ ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില പുറത്തുവിട്ടിട്ടില്ല. ആഗോളതലത്തില്‍ അള്‍ട്ടിമേ കൂപ്പെയുടെ 350 യൂണിറ്റുകളും റോഡ്സ്റ്ററിന്റെ 250 യൂണിറ്റുകളും മാത്രമേ നിര്‍മ്മിക്കൂവെന്ന് കമ്പനി അറിയിച്ചു. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ എല്‍പി 780-4 അള്‍ട്ടിമേ റോഡ്സ്റ്റര്‍ വിപണിയില്‍ എത്തിച്ചത്. "അള്‍ട്ടിമ ലംബോര്‍ഗിനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സ്വാഭാവികമായ ആസ്പിരേറ്റഡ് വി12 എഞ്ചിനും, അത്യാധുനിക സാങ്കേതിക പരിഹാരങ്ങളും സമാനതകളില്ലാത്ത സ്‌റ്റൈലിംഗും […]

Update: 2022-07-07 00:19 GMT
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗിനി പുതിയ മോഡല്‍ അവന്റഡോര്‍ അള്‍ട്ടിമേ കൂപ്പെ ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ വില പുറത്തുവിട്ടിട്ടില്ല.
ആഗോളതലത്തില്‍ അള്‍ട്ടിമേ കൂപ്പെയുടെ 350 യൂണിറ്റുകളും റോഡ്സ്റ്ററിന്റെ 250 യൂണിറ്റുകളും മാത്രമേ നിര്‍മ്മിക്കൂവെന്ന് കമ്പനി അറിയിച്ചു. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ എല്‍പി 780-4 അള്‍ട്ടിമേ റോഡ്സ്റ്റര്‍ വിപണിയില്‍ എത്തിച്ചത്.
"അള്‍ട്ടിമ ലംബോര്‍ഗിനി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സ്വാഭാവികമായ ആസ്പിരേറ്റഡ് വി12 എഞ്ചിനും,
അത്യാധുനിക സാങ്കേതിക പരിഹാരങ്ങളും സമാനതകളില്ലാത്ത സ്‌റ്റൈലിംഗും നൽകുന്നു," ലംബോര്‍ഗിനി ഇന്ത്യയുടെ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു.
Tags:    

Similar News