ചെലവ് കൂടി, അറ്റാദായം ഇടിഞ്ഞ് ജെ കെ ലക്ഷ്മി സിമന്റ്

ഡെല്‍ഹി: ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ജെകെ ലക്ഷ്മി സിമന്റ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 15.49 ശതമാനം ഇടിഞ്ഞ് 115.07 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 136.17 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന പാദത്തില്‍ 24.78 ശതമാനം ഉയര്‍ന്ന് 1,654.14 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,325.58 കോടി രൂപയായിരുന്നു. ചെലവ് മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 1,157.88 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ […]

Update: 2022-07-28 00:58 GMT
ഡെല്‍ഹി: ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ജെകെ ലക്ഷ്മി സിമന്റ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 15.49 ശതമാനം ഇടിഞ്ഞ് 115.07 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 136.17 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന പാദത്തില്‍ 24.78 ശതമാനം ഉയര്‍ന്ന് 1,654.14 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,325.58 കോടി രൂപയായിരുന്നു. ചെലവ് മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 1,157.88 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 28.6 ശതമാനം വര്‍ധിച്ച് 1,489.10 കോടി രൂപയായി.
ചെലവ് വര്‍ധിച്ചതാണ് അവലോകന പാദത്തില്‍ പ്രവര്‍ത്തന ലാഭം കുറയാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. അതേസമയം അറ്റ വില്‍പ്പനയില്‍ തൃപ്തികരമായ വളര്‍ച്ച കമ്പനി രേഖപ്പെടുത്തി. ആഗോള ഇന്ധന വിലയിലെ അനിയന്ത്രിതമായ വര്‍ധനവ് മൂലം ചെലവില്‍ വർദ്ധിച്ചുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

Similar News