ഇവി സ്‌കൂട്ടര്‍ തീപിടുത്തം: ഗുണമേന്മയിൽ ശ്രദ്ധിക്കാൻ പ്രേരണയാകുമെന്ന് ഏഥര്‍ എനര്‍ജി

ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ തീപിടുത്തമുണ്ടായ സംഭവങ്ങള്‍ ഗുണമേന്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിക്കുമെന്ന് ഏഥര്‍ എനര്‍ജി സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത. 2030നകം രാജ്യത്ത് മൂന്നു കോടി ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റഴിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി വന്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഈ വര്‍ഷം ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ 55 ശതമാനവും ഇ-വാഹനങ്ങളുടേതാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. നഗരത്തില്‍ ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും […]

Update: 2022-07-31 04:50 GMT
ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളില്‍ തീപിടുത്തമുണ്ടായ സംഭവങ്ങള്‍ ഗുണമേന്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിക്കുമെന്ന് ഏഥര്‍ എനര്‍ജി സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത. 2030നകം രാജ്യത്ത് മൂന്നു കോടി ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റഴിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി വന്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഈ വര്‍ഷം ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ 55 ശതമാനവും ഇ-വാഹനങ്ങളുടേതാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. നഗരത്തില്‍ ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
പെട്രോള്‍ വില വര്‍ധനവ് ഇ-വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 14 വരെ 10,707 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 5,888 എണ്ണം ഇ-ബൈക്കും ഇ-സ്‌കൂട്ടറുകളുമാണ്. ഇ-റിക്ഷകള്‍, ഇ-കാര്‍, ഇ-ബസ്, ഇലക്ട്രിക് ലൈറ്റ് ഗുഡ്‌സ് കാരിയര്‍, ഇ-കാര്‍ട്ടുകള്‍ എന്നിവയാണ് ബാക്കി 45 ശതമാനം രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍. ജനുവരിയില്‍ 1,760 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെങ്കില്‍ ഫെബ്രുവരി ആയപ്പോഴേക്കും ഇത് 2,383 ആയി ഉയര്‍ന്നു. മാര്‍ച്ച് 14 വരെ 1,745 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്‍ഷുറന്‍സും ചാമ്പല്‍
വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് (ഇവി സ്‌കൂട്ടര്‍) തീപിടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴാണ് ഇവയുടെ ഉടമസ്ഥര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച ആശങ്കകളും വര്‍ധിക്കുന്നത്. തീപിടുത്തത്തില്‍ വാഹനം തകര്‍ന്നാല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ മടി കാണിക്കുന്നുവെന്ന് പരാതിയും ഉയരുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ തീപിടുത്തം സംബന്ധിച്ച അപകടത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി കവറിനൊപ്പം ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്ലാനില്‍ ഓണ്‍ ഡാമേജ് (തനിയെ ഉണ്ടാകുന്ന തകരാര്‍) കൂടി ഉള്‍പ്പെടുന്നുണ്ടെന്നും ഓര്‍ക്കണം.
തീപിടുത്തം എങ്ങനെയുണ്ടായി എന്നതില്‍ 'കുരുങ്ങിയാണ്' പലര്‍ക്കും പരിരക്ഷ ലഭിക്കാതെ പോകുന്നത്. വൈദ്യുതി വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്തിന് തകരാര്‍ വരുന്നത് മൂലം തീപിടുത്തമുണ്ടായാല്‍ പരിരക്ഷ ലഭിക്കില്ലെന്നാണ് കമ്പനികളുടെ വാദം. ഉദാഹരണത്തിന് കടുത്ത വേനലില്‍ ബാറ്ററിയിലെ ചൂട് കൂടുകയും പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരം അപകടങ്ങളിലും, വാഹനത്തില്‍ ഏതെങ്കിലും തരത്തിലുള്ള രൂപാന്തരം വരുത്തിയതിന് ശേഷവും വരുന്ന അപകടങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല.
Tags:    

Similar News