ഏഴ് ദശലക്ഷത്തിലധികം ഷവോമി 5 ജി ഫോണുകള്‍ ഇന്ത്യൻ വിപണിയിൽ

2020 മെയ് മാസത്തില്‍ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഷവോമി ഇതുവരെ 7 ദശലക്ഷത്തിലധികം 5 ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്ന് ഐഡിസി ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനി അറിയിച്ചു. Mi 11i സീരീസ്, റെഡ്മി നോട്ട് 11T തുടങ്ങിയവയുമായി 2022 രണ്ടാംപാദത്തില്‍ 5ജി ഷിപ്പ്മെന്റുകളുടെ കാര്യത്തില്‍ ഷവോമി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഐഡിസി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 29 ശതമാനത്തോടെ ഒന്നാം സ്ഥാനം സാംസങിനാണ്. ഷവോമിയുടെ 5ജി സ്മാര്‍ട്ട്ഫോണുകളുടെ ശരാശരി വില്‍പ്പന […]

Update: 2022-08-24 06:49 GMT
2020 മെയ് മാസത്തില്‍ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഷവോമി ഇതുവരെ 7 ദശലക്ഷത്തിലധികം 5 ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്ന് ഐഡിസി ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനി അറിയിച്ചു. Mi 11i സീരീസ്, റെഡ്മി നോട്ട് 11T തുടങ്ങിയവയുമായി 2022 രണ്ടാംപാദത്തില്‍ 5ജി ഷിപ്പ്മെന്റുകളുടെ കാര്യത്തില്‍ ഷവോമി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഐഡിസി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 29 ശതമാനത്തോടെ ഒന്നാം സ്ഥാനം സാംസങിനാണ്.
ഷവോമിയുടെ 5ജി സ്മാര്‍ട്ട്ഫോണുകളുടെ ശരാശരി വില്‍പ്പന വില 268 ഡോളറായി (ഏകദേശം 21,380 രൂപ) ഉയര്‍ന്നു. അതേസമയം വ്യവസായ ശരാശരി തുടര്‍ച്ചയായ നാലാം പാദത്തില്‍ 2022 ലെ 213 ഡോളറായി (ഏകദേശം 17,000 രൂപ) വളര്‍ന്നു. ഐഡിസിയുടെ കണക്കനുസരിച്ച് വിപണി വിഹിതത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ അടുത്ത എതിരാളിയായ റിയല്‍മിയും 2020 ലെ ആദ്യ ഓഫര്‍ മുതല്‍ ഏകദേശം 5 മില്യണ്‍ 5 ജി സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
ഈയടുത്താണ് ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടന്നത്. ഈ ലേലം വഴി ഏകദേശം 17,876 കോടി രൂപ മുന്‍കൂറായി ലഭിച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് അറിയിച്ചിരുന്നു. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റാ നെറ്റ്‌വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികളില്‍ നിന്നായിട്ടാണ് ഇത്രയും തുക ലഭിച്ചത്. രാജ്യത്തെ 5ജി സ്‌പെക്ട്രം ലേലത്തിലെ പകുതിയോളം ബാന്‍ഡുകളും സ്വന്തമാക്കിയത് റിലയന്‍സാണ്.
Tags:    

Similar News