ആദ്യ പാദത്തില്‍ ഭവന വില സൂചിക 3.5 ശതമാനം ഉയര്‍ന്നു: ആര്‍ബിഐ

മുംബൈ: 2022-23 വര്‍ഷത്തെ ആദ്യം പാദത്തില്‍ അഖിലേന്ത്യാ ഭവന വില സൂചിക (എച്ച്പിഐ) 3.5 ശതമാനം ഉയര്‍ന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. എച്ച്പിഐയുടെ വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.8 ശതമാനവും 2021-22 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രണ്ട് ശതമാനവുമായിരുന്നു. നഗരങ്ങളില്‍ ഭവന വില സൂചിക വര്‍ഷം തോറും വലിയ തോതില്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കൊല്‍ക്കത്തയിലെ 16 ശതമാനമാണെങ്കില്‍ ബംഗളൂരുവില്‍ നാല് ശതമാനം മാത്രമാണ് വളര്‍ച്ച. 2022-23 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഖിലേന്ത്യാ എച്ച്പിഐ 2.2 ശതമാനം വര്‍ധിച്ചു. ഡെല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍ […]

Update: 2022-08-31 03:51 GMT
മുംബൈ: 2022-23 വര്‍ഷത്തെ ആദ്യം പാദത്തില്‍ അഖിലേന്ത്യാ ഭവന വില സൂചിക (എച്ച്പിഐ) 3.5 ശതമാനം ഉയര്‍ന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്.
എച്ച്പിഐയുടെ വളര്‍ച്ച ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.8 ശതമാനവും 2021-22 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രണ്ട് ശതമാനവുമായിരുന്നു. നഗരങ്ങളില്‍ ഭവന വില സൂചിക വര്‍ഷം തോറും വലിയ തോതില്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കൊല്‍ക്കത്തയിലെ 16 ശതമാനമാണെങ്കില്‍ ബംഗളൂരുവില്‍ നാല് ശതമാനം മാത്രമാണ് വളര്‍ച്ച.
2022-23 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഖിലേന്ത്യാ എച്ച്പിഐ 2.2 ശതമാനം വര്‍ധിച്ചു. ഡെല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവ സൂചികയില്‍ തുടര്‍ച്ചയായ പിന്നാക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള നഗരങ്ങളില്‍ വില ഉയര്‍ന്നിരിക്കുകയാണ്.
10 പ്രധാന നഗരങ്ങളിലെ ഭവന രജിസ്‌ട്രേഷന്‍ അധികാരികളില്‍ നിന്ന് ലഭിച്ച ഇടപാട് തലത്തിലുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ പാദാടിസ്ഥാനത്തിലുള്ള ഭവന വില സൂചിക പുറത്തിറക്കുന്നത്.
അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡെല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ എന്നിവയാണ് നഗരങ്ങള്‍.
Tags:    

Similar News