എന്‍ബിഎഫ്‌സികളുടെ ആസ്തി വളര്‍ച്ച നാല് വര്‍ഷത്തെ മികച്ച നിലയിലെത്തും: ക്രിസില്‍

മുംബൈ: ബാങ്കിംഗ് ഇതര വായ്പാ ദാതാക്കളുടെ (എന്‍ബിഎഫ്‌സി) ആസ്തി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍. ഇത് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായിരിക്കും.

Update: 2022-09-12 06:12 GMT
മുംബൈ: ബാങ്കിംഗ് ഇതര വായ്പാ ദാതാക്കളുടെ (എന്‍ബിഎഫ്‌സി) ആസ്തി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനം വരെ ഉയര്‍ന്നേക്കുമെന്ന് ക്രിസില്‍. ഇത് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായിരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം ബാങ്കിഗ് ഇതര ധനകാര്യ സ്ഥാപന വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷവും ആസ്തി വളര്‍ച്ച പരിമിതമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച അഞ്ച് ശതമാനമാണെന്ന് ക്രിസില്‍ വ്യക്തമാക്കുന്നു.
ആസ്തി വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് കുതിക്കുമ്പോഴും, കൊവിഡിന് മുന്‍പുള്ള നിലകളേക്കാള്‍ കുറവായിരിക്കും ഈ മുന്നേറ്റമെന്ന് ക്രിസില്‍ ഡെപ്യൂട്ടി ചീഫ് റേറ്റിംഗ് ഓഫീസര്‍ കൃഷ്ണന്‍ സീതാരാമന്‍ പറഞ്ഞു.
ബാങ്കുകളില്‍ നിന്നുള്ള തീവ്രമായ മത്സരവും വര്‍ധിച്ചുവരുന്ന പലിശനിരക്ക് സാഹചര്യവും ബാങ്കിഗ് ഇതര ധനകാര്യ സ്ഥാപനകളുടെ ചില സെഗ്മെന്റുകളിലെ മത്സരക്ഷമതയെ പരിമിതപ്പെടുത്തും. ഇത് വളര്‍ച്ചയ്ക്കായി ഉയര്‍ന്ന ആദായം നല്‍കുന്ന വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ബിഎഫ്സികളുടെ ആസ്തിയുടെ പകുതിയോളം വരുന്ന വെഹിക്കിള്‍ ഫിനാന്‍സ്, '20-21 വര്‍ഷങ്ങളിലെ 3-4 ശതമാനത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 11-13 ശതമാനമായി വളരുമെന്ന് ഏജന്‍സി അറിയിച്ചു. യൂസ്ഡ് വെഹിക്കിള്‍ ഫിനാന്‍സിങ്, ഉയര്‍ന്ന വളര്‍ച്ച കാണുകയും വാഹന ധനകാര്യത്തില്‍ എന്‍ബിഎഫ്സി വോളിയം വര്‍ധിപ്പിക്കുകയും ചെയ്യും. വാഹന വില്‍പ്പനയിലെ പുരോഗതി, അടിസ്ഥാന സൗകര്യ മേഖലയില്‍ നിന്നുള്ള ശക്തമായ ആവശ്യകത, ഫ്‌ലീറ്റ് റീപ്ലേസ്മെന്റുകളുടെ ആവശ്യകത എന്നിവയാണ് ആസ്തി വളര്‍ച്ചയെ സഹായിക്കുന്ന മറ്റ് ട്രെന്‍ഡുകള്‍.
ബാങ്കുകളുടെ മത്സരവും, പലിശനിരക്ക് ഉയരുന്ന സാഹചര്യവും പുതിയ വാഹന ഫിനാന്‍സ് വിഭാഗത്തിലെ എന്‍ബിഎഫ്സികളെ മറികടക്കുമെന്നും ഇത് വിപണി വിഹിതം നേടാന്‍ ബാങ്കുകളെ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്തുവിന്മേലുള്ള വായ്പകളും 10-12 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ മേഖലകളിലും മത്സരം ഉയര്‍ന്ന വളര്‍ച്ച നിലനിര്‍ത്തും.
പ്രവര്‍ത്തന മൂലധനത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായി മൈക്രോ എന്റര്‍പ്രൈസസില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ഡിമാന്‍ഡിന്റെ പിന്തുണയോടെ സ്വര്‍ണ്ണ വായ്പകള്‍ അവയുടെ സ്ഥിരമായ 10-12 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Tags:    

Similar News