രാജ്യത്തെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്
സെപ്റ്റംബറില്‍ 5.9 ശതമാനത്തിന്റെ ഇടിവാണ് ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയത്
രാജ്യത്തെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്. സെപ്റ്റംബറില്‍ 5.9 ശതമാനത്തിന്റെ ഇടിവാണ് ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്തെ തേയില ഉല്‍പ്പാദനം 5.9 ശതമാനം കുറഞ്ഞ് 159.92 ദശലക്ഷം കിലോഗ്രാം ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 169.93 ദശലക്ഷം കിലോഗ്രാം ആയിരുന്നു.
ടീ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബറില്‍ അസമില്‍ തേയില ഉത്പാദനം ഏതാണ്ട് 94.76 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. 2024 ലെ അതേ കാലയളവില്‍ ഇത് 94.03 ദശലക്ഷം കിലോഗ്രാമായിരുന്നു.
പശ്ചിമ ബംഗാളില്‍ തേയില ഉത്പാദനം 2024 സെപ്റ്റംബറിലെ 48.35 ദശലക്ഷം കിലോഗ്രാമില്‍ നിന്ന് 2025 സെപ്റ്റംബറില്‍ 40.03 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വടക്കേ ഇന്ത്യയില്‍, 2024 ലെ സെപ്റ്റംബറില്‍ 146.96 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദിപ്പിച്ച തേയില 2025 സെപ്റ്റംബറില്‍ 138.65 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു.
ദക്ഷിണേന്ത്യയില്‍, 2025 സെപ്റ്റംബറില്‍ ഉത്പാദനം 21.27 ദശലക്ഷം കിലോഗ്രാമായി നേരിയ തോതില്‍ കുറഞ്ഞു. 2024 ലെ സെപ്റ്റംബറില്‍ 22.97 ദശലക്ഷം കിലോഗ്രാമായിരുന്നു.
