ഇന്ത്യയുടെ സോയമീല്‍ വിപണിയില്‍ വെല്ലുവിളിയായി യുഎസ്
ഇന്ത്യന്‍ സോയമീല്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്
ബംഗ്ലാദേശിന് 1 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സോയബീന്‍ വില്‍ക്കാനുള്ള അമേരിക്കയുടെ നീക്കം അയല്‍ രാജ്യത്തേക്കുള്ള ഇന്ത്യയുടെ സോയമീല്‍ കയറ്റുമതിയെ ബാധിക്കും. നിലവില്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ കടുത്ത മാന്ദ്യത്തിലാണ് മുന്നോട്ട് പോകുന്നത്. ഈ സഹചര്യത്തില്‍ പുതിയ തിരിച്ചടി നഷ്ടത്തിന്റെ ആക്കം കൂട്ടുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാര്‍. ഇന്ത്യന്‍ സോയമീല്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. അമേരിക്ക സോയാബീന്‍ നല്‍കുന്നതോടെ ബംഗ്ലാദേശിന് സ്വന്തമായി സോയമീല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ജനിതകമാറ്റം വരുത്താത്തതിനാല്‍ ഇന്ത്യന്‍ സോയമീല്‍ ആഗോള വിപണികളില്‍ വില കൂടുതലാണ്. ഇറാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോഗം കുറഞ്ഞത് ഇന്ത്യക്ക് വെല്ലുവിളിയായത്.
വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രതികാര താരിഫുകള്‍ കാരണം ചൈന സമീപ മാസങ്ങളില്‍ ഇടപാടുകള്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന്, സോയാബീന്‍ ഇറക്കുമതി ചെയ്യുന്നതിന് ബദല്‍ വിപണികള്‍ക്കായി യുഎസ് അന്വേഷണം നടത്തിവരുന്നതിനാല്‍ ഈ കരാര്‍ പ്രധാനമാണ്.
നവംബര്‍ 19 മുതല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ചില താരിഫുകള്‍ പിന്‍വലിക്കുമെന്നും എന്നാല്‍ യുഎസ് സോയാബീനുകളുടെ 13 ശതമാനം തീരുവ നിലനിര്‍ത്തുമെന്നും ചൈന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് തെക്കേ അമേരിക്കന്‍ വിതരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയെ മത്സരം കുറഞ്ഞതാക്കുമെന്നും ചൈന വ്യക്തമാക്കുന്നു.
