2.35 ലക്ഷം രൂപക്ക് ആപേ എൻ എക്സ് ടി പ്ലസ് ത്രീ വീലറുമായി പിയാജിയോ
ഇറ്റാലിയൻ കമ്പനിയായ പിയാജിയോ അവരുടെ ഏറ്റവും പുതിയ ആപേ എൻ എക്സ് ടി പ്ലസ് ത്രീ-വീലർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2 .35 ലക്ഷം രൂപയാണ് വില. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആപേ എൻ എക്സ് ടി പ്ലസ് പെട്രോൾ, സിഎൻ ജി, എൽപിജി എന്നി ഇനങ്ങളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ, സിഎൻജി, എൽപിജി, ഇലക്ട്രിക് ഇനങ്ങളിൽ പാസഞ്ചർ, കാർഗോ വാഹനങ്ങൾ നിർമിക്കുന്ന മുൻനിര കമ്പനിയാണ് പിയാജിയോ വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ സിഎൻജി ഇനങ്ങളിൽ 50 കി. […]
ഇറ്റാലിയൻ കമ്പനിയായ പിയാജിയോ അവരുടെ ഏറ്റവും പുതിയ ആപേ എൻ എക്സ് ടി പ്ലസ് ത്രീ-വീലർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2 .35 ലക്ഷം രൂപയാണ് വില.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആപേ എൻ എക്സ് ടി പ്ലസ് പെട്രോൾ, സിഎൻ ജി, എൽപിജി എന്നി ഇനങ്ങളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ, സിഎൻജി, എൽപിജി, ഇലക്ട്രിക് ഇനങ്ങളിൽ പാസഞ്ചർ, കാർഗോ വാഹനങ്ങൾ നിർമിക്കുന്ന മുൻനിര കമ്പനിയാണ് പിയാജിയോ വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡ്.
കമ്പനിയുടെ സിഎൻജി ഇനങ്ങളിൽ 50 കി. മീ/ കിലോ ഗ്രാം ഇന്ധന ക്ഷമതയുണ്ട്. ഇതിനു പുറമെ ട്യൂബിലെസ്സ് ടയറുകൾ, ഏറ്റവും മികച്ച സീറ്റിങ് സ്പേസ്, ഹെഡ് ലാമ്പുകൾക്ക് ആകർഷകമായ ഫ്രണ്ട് ഫസിയ, ഡയൽ ടോൺ സീറ്റുകൾ എന്നിവയും ഏറ്റവും പുതിയ ഓഫറിൽ ഉൾപ്പെടുന്നു.