ബിർള വൈറ്റ് ഉൽപ്പാദനം ഇരട്ടിപ്പിക്കാനൊരുങ്ങി അൾട്രാടെക്
ന്യൂഡൽഹി: ആധുനികവൽക്കരണത്തിനായി 965 കോടി രൂപയുടെ മൂലധനച്ചെലവ് (capex) പ്രഖ്യാപിച്ച് പ്രമുഖ സിമന്റ് നിർമാതാക്കളായ അൾട്രാടെക്. തങ്ങളുടെ പ്രധാന ബ്രാൻഡായ ബിർള വൈറ്റ് സിമന്റിന്റെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി. ബിർള വൈറ്റിന്റെ ഉൽപ്പാദനം പ്രതിവർഷം 6.5 ലക്ഷം ടണ്ണിൽ നിന്ന് 12.53 എൽ ടി പി എയിലേക്ക് വർധിപ്പിക്കാനാണ് ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി ലക്ഷ്യമിടുന്നത്. ബിർള വൈറ്റിന്റെ ഘട്ടം ഘട്ടമായുള്ള നവീകരണത്തിനും വിപുലീകരണത്തിനുമായി 965 കോടി രൂപയുടെ കാപെക്‌സിന് കമ്പനിയുടെ ബോർഡ് യോഗത്തിൽ അംഗീകാരം […]
ന്യൂഡൽഹി: ആധുനികവൽക്കരണത്തിനായി 965 കോടി രൂപയുടെ മൂലധനച്ചെലവ് (capex) പ്രഖ്യാപിച്ച് പ്രമുഖ സിമന്റ് നിർമാതാക്കളായ അൾട്രാടെക്. തങ്ങളുടെ പ്രധാന ബ്രാൻഡായ ബിർള വൈറ്റ് സിമന്റിന്റെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി.
ബിർള വൈറ്റിന്റെ ഉൽപ്പാദനം പ്രതിവർഷം 6.5 ലക്ഷം ടണ്ണിൽ നിന്ന് 12.53 എൽ ടി പി എയിലേക്ക് വർധിപ്പിക്കാനാണ് ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി ലക്ഷ്യമിടുന്നത്. ബിർള വൈറ്റിന്റെ ഘട്ടം ഘട്ടമായുള്ള നവീകരണത്തിനും വിപുലീകരണത്തിനുമായി 965 കോടി രൂപയുടെ കാപെക്‌സിന് കമ്പനിയുടെ ബോർഡ് യോഗത്തിൽ അംഗീകാരം നൽകുകയായിരുന്നു.
ചൈന ഒഴികെയുള്ള രാജ്യങ്ങളെടുത്താൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സിമന്റ് ഉൽപ്പാദകരാണ് അൾട്രാടെക് സിമന്റ്. ആഗോളതലത്തിൽ ചൈനയ്ക്ക് പുറത്ത് ഒരൊറ്റ രാജ്യത്ത് 100 mtpa സിമന്റ് നിർമ്മാണ ശേഷി ഉള്ള ഒരേയൊരു കമ്പനി കൂടിയാണിത്.
2020-21ൽ മാത്രം അൾട്രാടെക് സിമന്റിന്റെ പ്രവർത്തനത്തിൽ നിന്നുള്ള ഏകീകൃത വരുമാനം 44,725.80 കോടി രൂപയാണ്.
