ഗ്രാസിം ഇൻഡസ്ട്രീസിന്റെ ലാഭം 13 ശതമാനം ഉയർന്നു 2759 കോടിയായി

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 12.7 ശതമാനം ഉയർന്നു 2,758.75 കോടി രൂപയായി.   കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,447.97 കോടി രൂപയായിരുന്നു.   പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 40.77 ശതമാനം ഉയർന്നു 28,041.54 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 19,919.40 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.   മൊത്ത ചെലവ് കഴിഞ്ഞ വർഷത്തിലെ ജൂൺ പാദത്തിൽ ഉണ്ടായിരുന്ന 16,853.28 കോടി രൂപയിൽ നിന്നും 24,393.95 കോടി രൂപയായി. വെള്ളിയാഴ്ച ബി എസ് ഇയിൽ ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഓഹരികൾ 1.43 ശതമാനം ഉയർന്നു 1,622.79 രൂപയിലെത്തി.

Update: 2022-08-15 03:32 GMT

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായം 12.7 ശതമാനം ഉയർന്നു 2,758.75 കോടി രൂപയായി.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 2,447.97 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 40.77 ശതമാനം ഉയർന്നു 28,041.54 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 19,919.40 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

മൊത്ത ചെലവ് കഴിഞ്ഞ വർഷത്തിലെ ജൂൺ പാദത്തിൽ ഉണ്ടായിരുന്ന 16,853.28 കോടി രൂപയിൽ നിന്നും 24,393.95 കോടി രൂപയായി.

വെള്ളിയാഴ്ച ബി എസ് ഇയിൽ ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഓഹരികൾ 1.43 ശതമാനം ഉയർന്നു 1,622.79 രൂപയിലെത്തി.

Tags:    

Similar News