ഐഐഎം സമ്പൽപൂർ എക്സിക്യൂട്ടീവ് എംബിഎയുടെ അപേക്ഷാ തീയതി 30 വരെ നീട്ടി

  • ഐഐഎം സമ്പൽപൂർ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി
  • ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള ഈ എംബിഎ കോഴ്സിന് അപേക്ഷിക്കാൻ ബിരുദ തലത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കും മൂന്നു വർഷത്തെയെങ്കിലും പ്രൊഫഷണൽ അനുഭവ സമ്പത്തും വേണം.

Update: 2024-04-17 10:34 GMT


ഐഐഎം സമ്പൽപൂർ നടത്തുന്ന രണ്ടു വർഷ എംബിഎ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടി. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള ഈ എംബിഎ കോഴ്സിന് അപേക്ഷിക്കാൻ ബിരുദ തലത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കും മൂന്നു വർഷത്തെയെങ്കിലും പ്രൊഫഷണൽ അനുഭവ സമ്പത്തും വേണം. ഓഫ്ലൈനായും വീഡിയോ കോൺഫറൻസ് അടിസ്ഥാനമായുള്ള വിർച്വൽ ക്ലാസ് റൂം രീതിയിലും ഈ കോഴ്സ് ലഭ്യമാണ്.

സ്ഥാപനങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തും വിധം സംരംഭകത്വ കഴിവുകൾ വികസിപ്പിക്കാൻ പങ്കെടുക്കുന്നവരെ പിന്തുണക്കുകയാണ് കോഴ്സിൻറെ ലക്ഷ്യമെന്ന് ഐഐഎം സമ്പൽപൂർ ഡയറക്ടർ പ്രൊഫ. മഹാദിയോ ജെയ്സ്വാൾ പറഞ്ഞു.

കോഴ്സ് സംബന്ധിച്ച് +91 9777132258 / 9811210611 എന്നീ നമ്പറുകളിൽ അന്വേഷിക്കാവുന്നതാണ്. വിശദ വിവരങ്ങളും ബ്രോഷറും . https://iimsambalpur.ac.in/executive-mba എന്ന സൈറ്റിൽ ലഭ്യമാണ്.

Tags:    

Similar News