ഷോപ്പേഴ്സ് സ്റ്റോപ്പ് Q3 അറ്റാദായം 77.32 കോടി രൂപ

ഡല്‍ഹി: റീട്ടെയില്‍ ശൃംഖലയായ ഷോപ്പേഴ്സ് സ്റ്റോപ്പ് ലിമിറ്റഡ് 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 77.32 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. 2020 ഇതേ കാലയളവിൽ കമ്പനി 25.11 കോടി രൂപ നഷ്ടത്തിലായിരുന്നതായി ഷോപ്പേഴ്സ് സ്റ്റോപ്പ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനമായ 715.97 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ അത് 33.82 ശതമാനം ഉയര്‍ന്ന് 958.11 കോടിയിലെത്തി. ഈ കാലയളവില്‍ കമ്പന്ക്ക് യാതൊരുവിധ കട ബാധ്യതകളും ഉണ്ടായിട്ടില്ല എന്നതാണ് കമ്പനി […]

Update: 2022-02-07 01:27 GMT

ഡല്‍ഹി: റീട്ടെയില്‍ ശൃംഖലയായ ഷോപ്പേഴ്സ് സ്റ്റോപ്പ് ലിമിറ്റഡ് 2021 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 77.32 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.

2020 ഇതേ കാലയളവിൽ കമ്പനി 25.11 കോടി രൂപ നഷ്ടത്തിലായിരുന്നതായി ഷോപ്പേഴ്സ് സ്റ്റോപ്പ് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനമായ 715.97 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ അത് 33.82 ശതമാനം ഉയര്‍ന്ന് 958.11 കോടിയിലെത്തി. ഈ കാലയളവില്‍ കമ്പന്ക്ക് യാതൊരുവിധ കട ബാധ്യതകളും ഉണ്ടായിട്ടില്ല എന്നതാണ് കമ്പനി നേട്ടമായി കാണുന്നത്.

2021-22 വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഷോപ്പേഴ്‌സ് സ്‌റ്റോപ്പിന്റെ ആകെ ചെലവ് 905.14 കോടി രൂപയാണ്. കഴിഞ്ഞ പാദത്തില്‍ ഇത് 778.78 കോടി രൂപയായിരുന്നു.

ഷോപ്പേഴ്സ് സ്റ്റോപ്പിന് ഇന്ത്യയിൽ 45 നഗരങ്ങളിലായി 83 ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുണ്ട്.

Tags:    

Similar News