രണ്ടാം പാദ വില്‍പ്പന വർധിച്ചിട്ടും അറ്റാദായം ഇടിഞ്ഞ് നെസ്ലെ ഇന്ത്യ

ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ നെസ്ലെ ഇന്ത്യയുടെ അറ്റാദായം 4.31 ശതമാനം ഇടിഞ്ഞ് 515.34 കോടി രൂപയില്‍ എത്തി. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 538.58 കോടി രൂപയാണ് അറ്റാദായം നേടിയത്. എന്നിരുന്നാലും, അവലോകന കാലയളവില്‍ നെസ്ലെ ഇന്ത്യയുടെ അറ്റ വില്‍പ്പന 15.72 ശതമാനം ഉയര്‍ന്ന് 4,006.86 കോടി രൂപയായി. മുന്‍ വര്‍ഷം അതേ കാലയളവില്‍ ഇത് 3,462.35 കോടി രൂപയായിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ […]

Update: 2022-07-28 05:50 GMT
ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ നെസ്ലെ ഇന്ത്യയുടെ അറ്റാദായം 4.31 ശതമാനം ഇടിഞ്ഞ് 515.34 കോടി രൂപയില്‍ എത്തി. ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം പിന്തുടരുന്ന കമ്പനി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 538.58 കോടി രൂപയാണ് അറ്റാദായം നേടിയത്.
എന്നിരുന്നാലും, അവലോകന കാലയളവില്‍ നെസ്ലെ ഇന്ത്യയുടെ അറ്റ വില്‍പ്പന 15.72 ശതമാനം ഉയര്‍ന്ന് 4,006.86 കോടി രൂപയായി. മുന്‍ വര്‍ഷം അതേ കാലയളവില്‍ ഇത് 3,462.35 കോടി രൂപയായിരുന്നു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ 2,775.68 കോടി രൂപയെ അപേക്ഷിച്ച് 20.89 ശതമാനം വര്‍ധിച്ച് 3,355.59 കോടി രൂപയായി.
നെസ്ലെ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 16.44 ശതമാനം ഉയര്‍ന്ന് 3,848.44 കോടി രൂപയിലെത്തി. 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 3,304.97 കോടി രൂപയായിരുന്നു. കയറ്റുമതി 0.66 ശതമാനം ഉയര്‍ന്ന് 158.42 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 157.38 കോടി രൂപയായിരുന്നു.
Tags:    

Similar News