വരുമാനം വര്‍ധിച്ചിട്ടും അറ്റാദായം 10.47 ശതമാനം ഇടിഞ്ഞ് വോള്‍ട്ടാസ്

ഡെല്‍ഹി: ഒന്നാം പാദത്തില്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ വോള്‍ട്ടാസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 10.47 ശതമാനം ഇടിഞ്ഞ് 109.62 കോടി രൂപയായി.

Update: 2022-08-03 03:07 GMT
ഡെല്‍ഹി: ഒന്നാം പാദത്തില്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ വോള്‍ട്ടാസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 10.47 ശതമാനം ഇടിഞ്ഞ് 109.62 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 122.44 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം കമ്പനി രേഖപ്പെടുത്തിയിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,785.20 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 55.05 ശതമാനം വര്‍ധിച്ച് 2,768 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1,661.53 കോടി രൂപയായില്‍ നിന്നും 56.69 ശതമാനം വര്‍ധിച്ച് അവലോകന പാദത്തില്‍ 2,603.48 കോടി രൂപയായി.
കംഫര്‍ട്ട്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള യൂണിറ്ററി കൂളിംഗ് ഉത്പന്നങ്ങളില്‍ നിന്നുള്ള വോള്‍ട്ടാസിന്റെ വരുമാനം 963.11 കോടി രൂപയില്‍ നിന്ന് ഇരട്ടിച്ച് 2162.20 കോടി രൂപയായി. കമ്പനിയുടെ മൊത്ത സെഗ്മെന്റ് വരുമാനം 125 ശതമാനം വര്‍ധിച്ചു. എന്നിരുന്നാലും ഇലക്ട്രോ മെക്കാനിക്കല്‍ പ്രോജക്ടുകളും സേവനങ്ങളും 688.42 കോടിയില്‍ നിന്ന് 33.95 ശതമാനം കുറഞ്ഞ് 454.69 കോടി രൂപയായി.
എഞ്ചിനീയറിംഗ് ഉത്പന്നങ്ങളും സേവനങ്ങളും 115.06 കോടിയില്‍ നിന്ന് 8.05 ശതമാനം ഉയര്‍ന്ന് 124.33 കോടിയായി.
Tags:    

Similar News