പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫാര്‍മാ കമ്പനികള്‍
മൂന്നാം പാദഫലങ്ങളില്‍ ഫാര്‍മാ കമ്പനികള്‍ സമ്മിശ്ര വരുമാനം സ്വന്തമാക്കിയപ്പോള്‍ സണ്‍ഫാര്‍മയും ഡോ റെസ്സീസും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതും പ്രത്യേക മേഖലകളില്‍ ശ്രദ്ധയൂന്നിയതുമാണ് രണ്ട് കമ്പനികളുടേയും മികച്ച പ്രകടനത്തിലേക്ക് നയിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദം മുതല്‍ നാലിനും ആറിനും ഇടയിലുള്ള വളര്‍ച്ചാ പ്രവണത സാധാരണ ഗതിയിലാക്കാന്‍ ശ്രമം നടത്തുമെന്നും, യുഎസ് വില നിര്‍ണ്ണയം സാഹചര്യം താഴ്ന്ന നിലയിലാകുകയും ക്രമേണ നില മെച്ചപ്പെടുത്തുമെന്നും മിക്ക കമ്പനികളും പ്രീതീക്ഷ വയ്ക്കുന്നുണ്ട്. മാത്രമല്ല കൊവിഡ് […]
മൂന്നാം പാദഫലങ്ങളില്‍ ഫാര്‍മാ കമ്പനികള്‍ സമ്മിശ്ര വരുമാനം സ്വന്തമാക്കിയപ്പോള്‍ സണ്‍ഫാര്‍മയും ഡോ റെസ്സീസും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതും പ്രത്യേക മേഖലകളില്‍ ശ്രദ്ധയൂന്നിയതുമാണ് രണ്ട് കമ്പനികളുടേയും മികച്ച പ്രകടനത്തിലേക്ക് നയിച്ചത്.
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദം മുതല്‍ നാലിനും ആറിനും ഇടയിലുള്ള വളര്‍ച്ചാ പ്രവണത സാധാരണ ഗതിയിലാക്കാന്‍ ശ്രമം നടത്തുമെന്നും, യുഎസ് വില നിര്‍ണ്ണയം സാഹചര്യം താഴ്ന്ന നിലയിലാകുകയും ക്രമേണ നില മെച്ചപ്പെടുത്തുമെന്നും മിക്ക കമ്പനികളും പ്രീതീക്ഷ വയ്ക്കുന്നുണ്ട്.
മാത്രമല്ല കൊവിഡ് വകഭേദങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളിലും ആഭ്യന്തര വിപണികളിലും പ്രധാന വിപണികളല്ലാത്തവയിലും (റോ മാര്‍ക്കറ്റ്‌സ്) മികച്ച പ്രകടം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അസംസ്‌കൃത വസ്തുക്കളുടെ അഭാവം നാലാം പാദത്തിന്റെ ചെലവുകളില്‍ പ്രതിഫലിച്ചേക്കാം. എങ്കിലും, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് നീക്കത്തിലും മറ്റും ആശ്വാസകരമായ സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിസന്റ് (എപിഐ) വിഭാഗത്തില്‍ വില വര്‍ധനവും ആവശ്യകത വര്‍ധിക്കലും വഴി വരുമാന നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. പോയ ഡിസംബറില്‍ ഇന്ത്യന്‍ ആഭ്യന്തര ഫാര്‍മാ വിപണി വളര്‍ച്ച 14.9 ശതമാനമായി. കൊവിഡ് അനുബന്ധ മരുന്നുകളുടെ വില്‍പ്പന കുറവായിരുന്നു. ഡിമാന്റ് വീണ്ടെടുക്കലിനൊപ്പം പ്രതിവര്‍ഷം 11 ശതമാനം വളര്‍ച്ചയ്ക്ക് കാരണമായി.
പകര്‍ച്ചാ വ്യാധികള്‍ക്കെതിരെയുള്ളതും, ശ്വസന-ദഹന സംബന്ധം തുടങ്ങിയ ചികിത്സകള്‍ക്കായി ആഭ്യന്തര വിപണിയില്‍ ശക്തമായ തിരിച്ചുവരവ് ഫാര്‍മാ കമ്പനികള്‍ക്ക് സാധ്യമായിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 14-15 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ്‌യുഎന്‍പി, ഡിആര്‍ആര്‍ഡി, ഗ്ലാക്‌സോ എന്നിവ ഐപിഎമ്മിനു മുന്‍പില്‍ വളര്‍ച്ച രേഖപ്പെുത്തി. എസ്എഎന്‍എല്‍, സിപ്ല, ഫിസര്‍ എന്നിവയാണ് പിന്നിലുള്ളത്. ജനുവരി 22 വരെ കൊവിഡ് മൂന്നാം തരംഗം നിലനില്ല നാലാം പാദത്തിന്റെ തുടക്കത്തില്‍ ഫാര്‍മാ കമ്പനികള്‍ക്ക് നേട്ടമാണ് ഉണ്ടായത്. അതിനാല്‍ തുടര്‍ന്നും നാലാം പാദത്തില്‍ ആവശ്യം ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആവശ്യകത ദുര്‍ബലമായതിനാല്‍ യുഎസ് വരുമാന വളര്‍ച്ച നേടിയില്ല.
ഉയര്‍ന്ന വിലത്തകര്‍ച്ചയും മറ്റും കാരണം യുഎസ് മേഖല വര്‍ഷാവര്‍ഷം ഒരു ശതമാനം വളര്‍ച്ചമാത്രമാണ് രേഖപ്പെടുത്തുന്നത്.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ്, ലുപിന്‍, സിപ്ല എന്നിവ മൂന്നാം പാദത്തില്‍ വാര്‍ഷിക വളര്‍ച്ച കൈവരിച്ചു.
എന്നാല്‍ നാട്രോല്‍ കമ്പനിയുടെ മുന്‍ ഉടമസ്ഥരായ അരബിന്ദോ ഫാര്‍മയ്ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. പാദാടിസ്ഥാനത്തില്‍ വരുമാന നേട്ടമുണ്ടാക്കുമ്പോഴും ഫിനിഷ്ഡ് ഡോസേജ് ഫോം വിഭാഗം സമ്മര്‍ദ്ദത്തില്‍ തുടരുകയാണ്.
കുത്തനെയുള്ള വിലത്തകര്‍ച്ചയും പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാതിരുന്നിട്ടും പാദാടിസ്ഥാനത്തില്‍ 33 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ദന്ത രോഗ വിഭാഗത്തില്‍ അരബിന്ദോയ്ക്ക് നേടാനായത്.
ബയോസിമിലര്‍ വില്‍പ്പന ക്രമേണ മെച്ചപ്പെടുന്നതായി ബയോകോണ്‍ വ്യക്തമാക്കുന്നു. അതിനാല്‍ അവസാന പാദത്തില്‍ വരുമാനം മെച്ചപ്പെട്ടേക്കാം.
മൊത്തത്തിലുള്ള ഫാര്‍മ കമ്പനികള്‍ എബിറ്റ്ഡ മാര്‍ജിന്‍ 22% രേഖപ്പെടുത്തി. മൊത്തം മാര്‍ജിനുകള്‍ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് സമ്മര്‍ദ്ദത്തെ പിന്തുണയ്ക്കുന്നത് തുടരുന്നുണ്ട്. ഉയര്‍ന്ന ഉത്പന്ന ചെലവും മറ്റ് ചെലവുകളിലെ വര്‍ധനവുമാണ് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയത്.
സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് എന്നിങ്ങനെ ലാര്‍ജ് ക്യാപ്പുകളില്‍ ഞങ്ങളുടെ മികച്ച തിരഞ്ഞെടുപ്പുകള്‍ നിലനിര്‍ത്തുന്നു. അബോട്ട് ഇന്ത്യ, ഫൈസര്‍, ഗ്ലാക്സേതുടങ്ങിയവ പോലുള്ളവ ഇതില്‍ പെടുന്നു. എപിഐ വിഭാഗത്തില്‍ എആര്‍ടിഡിയില്‍ ആണ് കാര്യമായി പ്രതീക്ഷയര്‍പ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
