20 മില്യണ്‍ ഡോളര്‍ നഷ്ടം പ്രതീക്ഷിച്ച് അരബിന്ദോ ഫാര്‍മ

  • ഫെബ്രുവരി രണ്ടിന് നടന്ന പരിശോധനയെ തുടര്‍ന്നാണ് മരുന്ന നിര്‍മ്മാണത്തിന് തടസം നേരിട്ടത്.
  • ഘട്ടം ഘട്ടമായി മരുന്ന് നിര്‍മ്മാണം പുനരാരംഭിക്കാനൊരുങ്ങി കമ്പനി
  • അമേരിക്ക ഒരു പ്രധാന വിപണിയാണ്

Update: 2024-02-13 11:04 GMT

മാര്‍ച്ചിലവസാനിക്കുന്ന പാദത്തില്‍ അരബിന്ദോ ഫാര്‍മ പ്രതീക്ഷിക്കുന്നത് 20 മില്യണ്‍ ഡോളറിന്റെ നഷ്ടം. തെലങ്കാനയിലെ യൂജിയ-3 ഫോര്‍മുലേഷന്‍ ഫെസിലിറ്റിയില്‍ നിന്നുള്ള നിര്‍മ്മാണ വിതരണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചതാണ് കാരണം.

യുഎസ് ഡ്രഗ് റെഗുലേറ്ററി ഏജന്‍സിയുടെ പരിശോധനകള്‍ക്ക് ശേഷമാണ് അരബന്ദോ ഫാര്‍മയുടെ യുജിയ പ്ലാന്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ഒരു പാദത്തില്‍ മാത്രം 40 മില്യണ്‍ ഡോളര്‍ നേടിക്കൊടുത്തിരുന്ന അരബിന്ദോയുടെ പ്ലാന്റാണ് പരിശോധനകളിലെ അതൃപ്തി മൂലം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

നിലവിലുള്ള തടസ്സം മാറിക്കിട്ടാന്‍ സമയ മെടുക്കുന്ന സാഹചര്യത്തില്‍ വിശാഖപട്ടണത്തെ പുതിയ പ്ലാന്റിലേക്ക് പ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം മാറ്റുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് അരബന്ദോ ഫാര്‍മ വ്യക്തമാക്കി. അരബിന്ദോയുടെ പ്രധാന വിപണികളിലൊന്നാണ് യുഎസ്. അമേരിക്കൻ വിപണിയില്‍ ഓങ്കോളജി, ഹോര്‍മോണ്‍, പെനിംസ്, പെന്‍സിലിന്‍, ഒഫ്താല്‍മിക്, ജനറല്‍ ഇന്‍ജക്റ്റബിളുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു അനുബന്ധ സ്ഥാപനമാണ് യൂജിയ.

യുഎസ്എഫ്ഡിഎ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തത ഈ മാസം അവസാനത്തോടെ നടപ്പിലാക്കുമെന്നാണ് വിലയിരുത്തല്‍. മാസാവസാനത്തോടെ മരുന്നുല്‍പ്പാദനം ചിലപ്പോള്‍ പുനരാരംഭിച്ചേക്കും.

അറബിന്ദി ഫാർമയുടെ ഓഹരി ഇന്നത്തെ വ്യാപാരത്തിൽ 3.75 രൂപ ഉയർന്ന് 1,022.40-ലാണ് അവസാനിച്ചത്.

Tags:    

Similar News