ബെയറുമായി കൈകോർത്ത് സൺ ഫാർമ: വൃക്കരോഗങ്ങൾക്കുള്ള മരുന്ന് വിപണിയിലെത്തിക്കും

  • 2022 ൽ കെരെൻഡിയ എന്ന ബ്രാൻഡ് നാമത്തിൽ ബേയറാണ് ആദ്യമായി ഫൈനെറനോൺ പുറത്തിറക്കിയത്.
  • കഴിയുന്നത്ര രോഗികൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശ്രമമെന്ന് ബെയർ
  • സൺ ഫാർമയ്ക്ക് ബെയർ നോൺ-എക്‌സ്‌ക്ലൂസീവ് അവകാശങ്ങൾ നൽകിയിട്ടുണ്ട്.

Update: 2024-01-18 10:19 GMT

വിട്ടുമാറാത്ത വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചികിത്സയ്‌ക്കായുള്ള മരുന്ന് വിപണിയിൽ എത്തിക്കുന്നതിന് ബെയറുമായി കരാർ ഒപ്പിട്ടതായി സൺ ഫാർമ അറിയിച്ചു. Lyvelsa എന്ന ബ്രാൻഡിന് കീഴിൽ രണ്ടാമത്തെ ഫൈനെറനോൺ ഉൽപ്പന്നം വിതരണം ചെയ്യാൻ  സൺ ഫാർമയ്ക്ക് ബെയർ നോൺ-എക്‌സ്‌ക്ലൂസീവ് അവകാശങ്ങൾ നൽകി.

2022 ൽ കെരെൻഡിയ എന്ന ബ്രാൻഡ് നാമത്തിൽ ബെയറാണ് ആദ്യമായി ഫൈനെറനോൺ പുറത്തിറക്കിയത്.

സൺ ഫാർമയുമായുള്ള പങ്കാളിത്തത്തിലൂടെ ഫൈനെറിനോണിന്റെ രണ്ടാമത്തെ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ, കഴിയുന്നത്ര രോഗികൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് കമ്പനി മുന്നോട്ട് വെക്കുന്നതെന്ന് ബെയേഴ്‌സ് ഫാർമസ്യൂട്ടിക്കൽസ് സൗത്ത് ഏഷ്യ കൺട്രി ഡിവിഷൻ ഹെഡ് ശ്വേത റായ് പറഞ്ഞു. ഫൈനെറനോൺ പോലുള്ള കണ്ടുപിടുത്തങ്ങളുടെ യഥാർത്ഥ മൂല്യം അർഹരായ എല്ലാ രോഗികളിലും എത്തിയതിനുശേഷം മാത്രമേ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയൂ," എന്നും അവർ കൂട്ടിച്ചേർത്തു.

"ഇന്ത്യയിലെ രോഗികൾക്ക് നൂതന മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ പങ്കാളിത്തം അടിവരയിടുന്നതായി," സൺ ഫാർമ ഇന്ത്യ ബിസിനസ് സിഇഒ കീർത്തി ഗാനോർക്കർ പ്രസ്താവനയിൽ പറഞ്ഞു.

ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളിൽ സ്ഥിരമായ eGFR തകർച്ച, അവസാനഘട്ട വൃക്കരോഗം, ഹൃദയ സംബന്ധമായ മരണം, മാരകമല്ലാത്ത മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദയസ്തംഭനത്തിനുള്ള ഹോസ്പിറ്റലൈസേഷൻ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ പേറ്റന്റുള്ള മരുന്നാണ് ഫൈനെറനോൺ. 

Tags:    

Similar News