10 മാസത്തിൽ 575 മില്യണ്‍ ടണ്‍ കല്‍ക്കരി വിതരണം ചെയ്ത് കോള്‍ ഇന്ത്യ

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 575 മില്യണ്‍ ടണ്‍ കല്‍ക്കരി വിതരണം ചെയ്ത് കോള്‍ ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത് അധികമാണ്. ഫെബ്രുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 468.4 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യത്തെ വിവിധ ഊര്‍ജ്ജ പ്ലാന്റുകളിലേക്ക് മാത്രം വിതരണം ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 381 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. അതായത്, ഏകദേശം 23 ശതമാനം വളര്‍ച്ചയാണ് ഈ […]

Update: 2022-02-18 09:17 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 575 മില്യണ്‍ ടണ്‍ കല്‍ക്കരി വിതരണം ചെയ്ത് കോള്‍ ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത് അധികമാണ്.

ഫെബ്രുവരി 16 വരെയുള്ള കണക്കുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 468.4 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യത്തെ വിവിധ ഊര്‍ജ്ജ പ്ലാന്റുകളിലേക്ക് മാത്രം വിതരണം ചെയ്തത്.

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 381 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. അതായത്, ഏകദേശം 23 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദം വരെയുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ 9.4 ശതമാനം വര്‍ധനയുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ ഇത് ഉയര്‍ന്ന കണക്കാണ്. കോവിഡിനു ശേഷമുള്ള ശക്തമായ സാമ്പത്തിക വളർച്ചയാണ് ഇതിനെ സഹായിച്ചത്.

ഈ വര്‍ഷം ജനുവരി വരെ കല്‍ക്കരി അധിഷ്ഠിത ഊര്‍ജ്ജ ഉല്‍പാദനത്തില്‍ 17 ശതമാനം വരെ വര്‍ധിച്ചു. ഈ കാലയളവിലും കല്‍ക്കരി വിതരണം ഉറപ്പാക്കാന്‍ സാധിച്ചുവെന്നും കോള്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി 3 വരെയുള്ള കണക്കുകള്‍ പ്രകാരം ഊര്‍ജ്ജ മേഖലയ്ക്ക് മാത്രമായി 446.5 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യ വിതരണം ചെയ്തത്. നിലവില്‍ പ്രതിദിനം 2.3 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് 2.6 മില്യണ്‍ ടണ്ണായി ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്ന് കോള്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News