ഇന്ത്യയുടെ സ്റ്റീൽ ഉത്പാദനം 6 ശതമാനം ഉയർന്നു 10 മില്യൺ ടൺ ആയി

ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉത്പാദനം ജൂൺ മാസത്തിൽ  വാർഷികാടിസ്ഥാനത്തിൽ  6 ശതമാനം ഉയർന്നു 10 മില്യൺ ആയി. വേൾഡ് സ്റ്റീൽ അസോസിയേഷൻ പുറത്തു വിട്ട കണക്കു പ്രകാരം ജൂൺ മാസത്തിൽ സ്റ്റീൽ ഉത്പാദനം വർധിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം സ്റ്റീൽ ഉത്പാദനം, ഇതേ മാസത്തിൽ 9.4 മില്യൺ ടൺ ആയിരുന്നു.  ജൂൺ മാസത്തിൽ ഏറ്റവുമധികം ക്രൂഡ് സ്റ്റീൽ ഉൽപ്പാദിപ്പിച്ചത് ചൈനയായിരുന്നു. എങ്കിലും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ   ഉത്പാദനത്തിൽ നിന്ന് 3.3 ശതമാനം താഴ്ന്നു. ഇക്കുറി ചൈന 90.7 മില്യൺ ടൺ ഉത്പാദിപ്പിച്ചപ്പോൾ, കഴിഞ്ഞ വർഷം 93.9 ടൺ […]

Update: 2022-07-26 23:13 GMT

ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉത്പാദനം ജൂൺ മാസത്തിൽ വാർഷികാടിസ്ഥാനത്തിൽ 6 ശതമാനം ഉയർന്നു 10 മില്യൺ ആയി. വേൾഡ് സ്റ്റീൽ അസോസിയേഷൻ പുറത്തു വിട്ട കണക്കു പ്രകാരം ജൂൺ മാസത്തിൽ സ്റ്റീൽ ഉത്പാദനം വർധിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്.

കഴിഞ്ഞ വർഷം സ്റ്റീൽ ഉത്പാദനം, ഇതേ മാസത്തിൽ 9.4 മില്യൺ ടൺ ആയിരുന്നു. ജൂൺ മാസത്തിൽ ഏറ്റവുമധികം ക്രൂഡ് സ്റ്റീൽ ഉൽപ്പാദിപ്പിച്ചത് ചൈനയായിരുന്നു. എങ്കിലും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ഉത്പാദനത്തിൽ നിന്ന് 3.3 ശതമാനം താഴ്ന്നു. ഇക്കുറി ചൈന 90.7 മില്യൺ ടൺ ഉത്പാദിപ്പിച്ചപ്പോൾ, കഴിഞ്ഞ വർഷം 93.9 ടൺ ആയിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ്ന്റെ ഉത്പാദനത്തിൽ 4.2 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വർഷം 7.1 മില്യൺ ടൺ ഉത്പാദിപ്പിച്ചപ്പോൾ ഈ വർഷം ജൂൺ മാസത്തിൽ 6.9 മില്യൺ ടൺ മാത്രമാണ് ഉത്പാദിപ്പിച്ചത്.

റഷ്യ, ജൂണിൽ കഴിഞ്ഞ വർഷത്തേക്കാൾ 22.2 ശതമാനം കുറഞ്ഞു 5 മില്യൺ ടണ്ണിന്റെ ഉത്പ്പാദനമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 6.4 മില്യൺ ടൺ ഉത്പാദിപ്പിച്ചിരുന്നു. ഏറ്റവും അധികം നഷ്ടം റിപ്പോർട്ട് ചെയ്തത് റഷ്യയായിരുന്നു.

സൗത്ത് കൊറിയ 6 ശതമാനത്തിന്റെ നഷ്ടത്തിൽ 5.6 മില്ല്ലൻ ടണ്ണിന്റെ ഉത്പാദനം റിപ്പോർട്ട് ചെയ്തപ്പോൾ, ജർമ്മനിയുടെ ഉത്പ്പാദനം വാർഷികാടിസ്ഥാനത്തിൽ 7 ശതമാനം താഴ്ന്നു 3.2 മില്യൺ ടണ്ണായി.

തുർക്കിയുടെ സ്റ്റീൽ ഉത്പാദനം ജൂൺ മാസത്തിൽ 2.9 മില്യൺ ടൺ ആയി. 13.1 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബ്രസീലിലെ ഉത്പാദനം 6.1 ശതമാനം കുറഞ്ഞു 2.9 മില്യൺ ടണ്ണായി. ഇറാനിലെ ഉത്‌പാദനം 10.8 ശതമാനം നഷ്ടത്തിൽ 2.2 മില്യൺ ടണ്ണായി.

ബ്രസീൽ ആസ്ഥാനമായിട്ടുള്ള വേൾഡ് സ്റ്റീലിനു, സ്റ്റീൽ നിർമ്മാതാക്കൾ ദേശീയ, പ്രാദേശിക സ്റ്റീൽ വ്യവസായ അസോസിയേഷനുകൾ, സ്റ്റീൽ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന അംഗങ്ങൾ, സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ പ്രധാന രാജ്യങ്ങളിലുമുണ്ട്.

Tags:    

Similar News