ലാവെല്ല നെറ്റ് വര്‍ക്ക്‌സിന്റെ 25 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് എയര്‍ടെല്‍

ഡെല്‍ഹി: ബംഗളൂരു ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ലാവെല്ല നെറ്റ് വര്‍ക്ക്സിന്റെ 25 ശതമാന ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി എയര്‍ടെല്‍. ഇടപാടിനെ കുറിച്ചുള്ള മറ്റ് സാമ്പത്തിക വശങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വൈഡ് ഏരിയ നെറ്റ് വര്‍ക്ക് സൊലുഷ്യകളിലാണ് ലാവെല്ലെ നെറ്റ് വര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എയര്‍ടെലിന്റെ ബിസിനസ് നെറ്റ്വര്‍ക്ക് ആസ് എ സര്‍വീസ് (എന്‍ എ എ എസ്) വിഭാഗമാണ് ഈ സേവനത്തിന്റെ ഭാഗമാകുന്നത്. ക്ലൗഡിലൂടെയും ഡിജിറ്റല്‍ അഡോപ്ഷനിലൂടെയും കടന്നുപോകുമ്പോള്‍ സംരഭങ്ങളില്‍ ഉണ്ടാകുന്ന കണക്റ്റിവിറ്റി […]

Update: 2022-02-01 05:43 GMT

ഡെല്‍ഹി: ബംഗളൂരു ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ലാവെല്ല നെറ്റ് വര്‍ക്ക്സിന്റെ 25 ശതമാന ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങി എയര്‍ടെല്‍. ഇടപാടിനെ കുറിച്ചുള്ള മറ്റ് സാമ്പത്തിക വശങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വൈഡ് ഏരിയ നെറ്റ് വര്‍ക്ക് സൊലുഷ്യകളിലാണ് ലാവെല്ലെ നെറ്റ് വര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എയര്‍ടെലിന്റെ ബിസിനസ് നെറ്റ്വര്‍ക്ക് ആസ് എ സര്‍വീസ് (എന്‍ എ എ എസ്) വിഭാഗമാണ് ഈ സേവനത്തിന്റെ ഭാഗമാകുന്നത്.

ക്ലൗഡിലൂടെയും ഡിജിറ്റല്‍ അഡോപ്ഷനിലൂടെയും കടന്നുപോകുമ്പോള്‍ സംരഭങ്ങളില്‍ ഉണ്ടാകുന്ന കണക്റ്റിവിറ്റി ആവശ്യകതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എയര്‍ടെലിന്റെ ഒരു ഡിജിറ്റല്‍ പ്ലാറ്റ് ഫോമാണ് എയര്‍ടെല്‍ ബിസിനസ് നെറ്റ്വര്‍ക്ക് ആസ് എ സര്‍വീസ്.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി കൂടുതല്‍ സംരംഭങ്ങള്‍ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളിലേക്കാണ് ശ്രദ്ധയൂന്നുന്നതെന്നാണ് കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News