വ്യാപക റെയ്ഡ്, രാജ്യം വിട്ട് വിവോ ഇന്ത്യ ഡയറക്റ്റര്‍മാര്‍
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഇന്ത്യയുടെ ഡയറക്റ്റര്‍മാര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. വിവോ ഡയറക്ടര്‍മാരായ ഷെങ്‌ഷെന്‍ ഔയും ഷാങ് ജിയുമാണ് ഇഡി റെയ്ഡ് തുടരുമ്പോൾ രാജ്യം വിട്ടത്. വിവോ മൊബൈല്‍ കമ്മ്യൂണിക്കേഷനും മറ്റ് ചില ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിന്റെ ഭാഗമായി കേരളം, ഡെല്‍ഹി, ഉത്തര്‍പ്രേദശ്, മേഘാലയ, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്,മധ്യപ്രദേശ് തുടങ്ഹിയ സംസ്ഥാനങ്ങളിലായി 48 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 465 കോടി […]
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ (ഇഡി) അന്വേഷണം ഊര്‍ജിതമായ സാഹചര്യത്തില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ഇന്ത്യയുടെ ഡയറക്റ്റര്‍മാര്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. വിവോ ഡയറക്ടര്‍മാരായ ഷെങ്‌ഷെന്‍ ഔയും ഷാങ് ജിയുമാണ് ഇഡി റെയ്ഡ് തുടരുമ്പോൾ രാജ്യം വിട്ടത്.
വിവോ മൊബൈല്‍ കമ്മ്യൂണിക്കേഷനും മറ്റ് ചില ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിന്റെ ഭാഗമായി കേരളം, ഡെല്‍ഹി, ഉത്തര്‍പ്രേദശ്, മേഘാലയ, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്,മധ്യപ്രദേശ് തുടങ്ഹിയ സംസ്ഥാനങ്ങളിലായി 48 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
465 കോടി രൂപ നിക്ഷേപമുള്ള വിവോയുടെ 119 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനിടെ രാാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചൈനീസ് കമ്പനികളും ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തത വരുത്തി. നിലവില്‍ കേന്ദ്ര ഭരണകൂടം ചൈനീസ് കമ്പനികളെ സൂക്ഷമായി നിരീക്ഷിച്ച് വരികയാണ്.