5 ജി ലേലം: എയർടെൽ മുൻനിരയിലെന്നു സുനിൽ മിത്തൽ

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിക്കുന്ന 5 ജി നെറ്റ് വർക്ക് കൊണ്ട് വരുന്നതിൽ എയർടെൽ മുൻനിരയിൽ തന്നെയുണ്ടാകുമെന്നു ചെയർമാൻ സുനിൽ മിത്തൽ. 5 ജി ലേലം ആരംഭിക്കാനിരിക്കെയാണ് മിത്തൽ ഇക്കാര്യം അറിയിച്ചത്. ജൂലൈ 26 നാണു ലേലം ആരംഭിക്കുന്നത്. 4.3 ലക്ഷം കോടി വില മതിക്കുന്ന 72 ഗിഗാ ഹെർഡ്‌സിന്റെ (gigahertz) സ്പെക്ട്രമാണ്‌ ലേലത്തിലുണ്ടാകുക. ഇതിനു മുന്നോടിയായി ടെലികോം വകുപ്പ് വെള്ളിയാഴ്ചയും ശനിയാഴ്‌ചയും 'മോക് ഓക്ഷൻ' നടത്തുന്നുണ്ട്. റിലൈൻസ് ജിയോ, അദാനി എന്റർപ്രൈസ്, […]

Update: 2022-07-22 06:42 GMT

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിക്കുന്ന 5 ജി നെറ്റ് വർക്ക് കൊണ്ട് വരുന്നതിൽ എയർടെൽ മുൻനിരയിൽ തന്നെയുണ്ടാകുമെന്നു ചെയർമാൻ സുനിൽ മിത്തൽ.

5 ജി ലേലം ആരംഭിക്കാനിരിക്കെയാണ് മിത്തൽ ഇക്കാര്യം അറിയിച്ചത്.

ജൂലൈ 26 നാണു ലേലം ആരംഭിക്കുന്നത്.

4.3 ലക്ഷം കോടി വില മതിക്കുന്ന 72 ഗിഗാ ഹെർഡ്‌സിന്റെ (gigahertz) സ്പെക്ട്രമാണ്‌ ലേലത്തിലുണ്ടാകുക. ഇതിനു മുന്നോടിയായി ടെലികോം വകുപ്പ് വെള്ളിയാഴ്ചയും ശനിയാഴ്‌ചയും 'മോക് ഓക്ഷൻ' നടത്തുന്നുണ്ട്.

റിലൈൻസ് ജിയോ, അദാനി എന്റർപ്രൈസ്, വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നി കമ്പനികൾ ലേലത്തിൽ പങ്കെടുക്കും. 5 ജി നിലവിൽ വരുന്നതോടെ നിലവിലെ 4 ജി സേവനങ്ങളെക്കാൾ, 10 മടങ്ങ് വേഗതയിൽ സേവനങ്ങൾ ലഭ്യമാകും. 5 ജി ക്‌ളൗഡിങ് ഗെയിമിംഗ് അനുഭവങ്ങൾ രൂപപ്പെടുത്തി എയർടെൽ 5 ജി നെറ്റ് വർക്ക് പരീക്ഷിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ നെറ്റ് വർക്കായി എയർടെൽ മാറിയെന്നും മിട്ടാൽ പറഞ്ഞു. ഒപ്പം ഗ്രാമീണ മേഖലയിൽ 700 മെഗാ ഹെഡ്‌സ് ബാൻഡ് ട്രയൽ നടത്തിയിരുന്നു.

Tags:    

Similar News