രോഗികൾക്ക് ക്യാഷ് അഡ്വാന്‍സ് സൗകര്യവുമായി ഇജിഐ ഇന്‍ഷുറന്‍സ്

എഡല്‍വീസ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ (ഇജിഐ) ഭാഗമല്ലാത്ത ആശുപത്രികളിലും ഇനി മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനാകും. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ മുന്‍കൂറായി നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ കമ്പനിയുടെ പട്ടികയിലുള്ള ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിന് പോളിസി ഉടമകള്‍ സ്വന്തമായി പണം നല്‍കുകയായിരുന്നു. അതിനാല്‍ പുതിയ 'ക്യാഷ് അഡ്വാന്‍സ്'  സൗകര്യം ഉപഭോക്താക്കള്‍ക്ക് ആശുപത്രി പ്രവേശന സമയത്ത് പ്രവേശന ചാര്‍ജുകളോ മറ്റ് ചെലവുകളോ വഹിക്കുന്നതിന് 10000 രൂപ വരെ നല്‍കുമെന്ന് ഇജിഐ വ്യക്തമാക്കിയിട്ടുണ്ട്. ക്ലെയിം ചെയ്യുന്ന സമയത്ത് […]

Update: 2022-06-14 04:52 GMT
എഡല്‍വീസ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ (ഇജിഐ) ഭാഗമല്ലാത്ത ആശുപത്രികളിലും ഇനി മുതല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനാകും. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ മുന്‍കൂറായി നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണഗതിയില്‍ കമ്പനിയുടെ പട്ടികയിലുള്ള ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നതിന് പോളിസി ഉടമകള്‍ സ്വന്തമായി പണം നല്‍കുകയായിരുന്നു. അതിനാല്‍ പുതിയ 'ക്യാഷ് അഡ്വാന്‍സ്' സൗകര്യം ഉപഭോക്താക്കള്‍ക്ക് ആശുപത്രി പ്രവേശന സമയത്ത് പ്രവേശന ചാര്‍ജുകളോ മറ്റ് ചെലവുകളോ വഹിക്കുന്നതിന് 10000 രൂപ വരെ നല്‍കുമെന്ന് ഇജിഐ വ്യക്തമാക്കിയിട്ടുണ്ട്. ക്ലെയിം ചെയ്യുന്ന സമയത്ത് ഈ അഡ്വാന്‍സ് ക്രമീകരിക്കും.
മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത എന്നീ നാല് നഗരങ്ങളില്‍ ഇജിഐ നടത്തിയ അന്വേഷണത്തിന്‍രെ അടിസ്ഥാനത്തില്‍ ലഭിച്ച സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. അത്യാപത്ത് സമയത്ത് ആളുകളുടെ നിസ്സഹായാവസ്ഥ മനസിലാക്കാനാണ് ഗവേഷണം നടത്തിയതെന്ന് കമ്പനി വ്യക്തമാക്കി. റീഇംബേഴ്സ്മെന്റുകള്‍ മാത്രമല്ല, യഥാര്‍ത്ഥ പണരഹിത ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതെന്ന് കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആ പഠനത്തില്‍ നിന്നും ഉപഭോക്താക്കള്‍ അടിയന്തിര ആശുപത്രി കേസുകളില്‍ ഞങ്ങളില്‍ നിന്ന് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഞങ്ങള്‍ നിരീക്ഷിച്ചു. ഉപഭോക്താക്കള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ നല്‍കാനുള്ള ശ്രമത്തോടെ, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഞങ്ങള്‍ തല്‍ക്ഷണ പണരഹിത സൗകര്യം ആരംഭിച്ചുകഴിഞ്ഞു. ഇന്‍ഷുറന്‍സ് എളുപ്പവും സുതാര്യവുമാക്കാനുള്ള കാഴ്ചപ്പാടുമായി യോജിച്ച്, ഞങ്ങളുടെ നെറ്റ്വര്‍ക്കിന് പുറത്തുള്ള ആശുപത്രികളില്‍ ക്യാഷ് അഡ്വാന്‍സിലൂടെ മുന്നേറ്റത്തിന് ശ്രമിക്കുകയാണ്', എഡല്‍വെയ്സ് ജനറല്‍ ഇന്‍ഷുറന്‍സ് (ഇജിഐ) എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഷാനായ് ഘോഷ് ക്യാഷ് അഡ്വാന്‍സിനെ കുറിച്ച് പറഞ്ഞു.
നെറ്റ് വര്‍ക്കിന് പുറത്തുള്ള ക്യാഷ് അഡ്വാന്‍സിന് പിന്തുടരേണ്ട ഘട്ടങ്ങള്‍:
ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.
180012000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇജിഐയുടെ കസ്റ്റമര്‍ കെയര്‍ ടീമിനെ അറിയിക്കുക. തുടര്‍ന്ന് ഓപ്ഷന്‍ 2 തിരഞ്ഞെടുത്ത് എല്ലാ മെഡിക്കല്‍ വിശദാംശങ്ങളും പങ്കിടുക
ഇജിഐ ക്ലെയിം ടീം ഉടന്‍ നടപടിയെടുക്കുകയും ആശുപത്രിയുമായി ബന്ധപ്പെടുകയും ചെയ്യും.
കേസ്, പോളിസി നിബന്ധനകള്‍ എന്നിവയെ ആശ്രയിച്ച്, സ്വീകാര്യമായ ക്ലെയിമുകള്‍ക്ക് ക്യാഷ് അഡ്വാന്‍സ് സൗകര്യം നല്‍കാന്‍ ഇജിഐ ശ്രമിക്കും.
Tags:    

Similar News