18 വര്‍ഷങ്ങള്‍ക്കുശേഷം ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഐപിഒ

പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലൊന്ന് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഭാഗമായ ടാറ്റ ടെക്‌നോളജീസാണ് ഈ വര്‍ഷം ലിസ്റ്റിംഗ് നടത്താനുദ്ദേശിക്കുന്നത്. 2004 ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്(ടിസിഎസ്)  അവസാനമായി ടാറ്റ ഗ്രൂപ്പില്‍ നിന്നും ലിസ്റ്റ് ചെയ്ത കമ്പനി. ടാറ്റ ടെക്‌നോളജീസ് ഓഹരിയില്‍ ടാറ്റ മോട്ടോഴ്‌സിന് 74 ശതമാനമാണ് ഉടമസ്ഥാവകാശം. ബാക്കിയുള്ള ഓഹരികള്‍ മറ്റ് ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ കൈവശമാണ്. ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, ഇന്‍ഡസ്ട്രിയല്‍ മെഷിനറി എന്നീ മൂന്ന് വ്യാവസായിക വിഭാഗങ്ങളില്‍ നിന്നാണ് കമ്പനി വരുമാനം നേടുന്നത്. […]

Update: 2022-07-18 07:05 GMT
പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷം ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലൊന്ന് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഭാഗമായ ടാറ്റ ടെക്‌നോളജീസാണ് ഈ വര്‍ഷം ലിസ്റ്റിംഗ് നടത്താനുദ്ദേശിക്കുന്നത്. 2004 ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്(ടിസിഎസ്) അവസാനമായി ടാറ്റ ഗ്രൂപ്പില്‍ നിന്നും ലിസ്റ്റ് ചെയ്ത കമ്പനി. ടാറ്റ ടെക്‌നോളജീസ് ഓഹരിയില്‍ ടാറ്റ മോട്ടോഴ്‌സിന് 74 ശതമാനമാണ് ഉടമസ്ഥാവകാശം. ബാക്കിയുള്ള ഓഹരികള്‍ മറ്റ് ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ കൈവശമാണ്. ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, ഇന്‍ഡസ്ട്രിയല്‍ മെഷിനറി എന്നീ മൂന്ന് വ്യാവസായിക വിഭാഗങ്ങളില്‍ നിന്നാണ് കമ്പനി വരുമാനം നേടുന്നത്. ഓഹരി വില്‍പ്പനയ്ക്കായി സിറ്റിബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളെ കമ്പനി സമീപിച്ചിട്ടുണ്ട്. 2022 ന്റെ ആദ്യ പകുതിയില്‍ ഇതുവരെ അമ്പത് കമ്പനികളാണ് ഐപിഒയ്ക്കായി കരട് രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Tags:    

Similar News