നമ്മുടെ കുഞ്ഞുങ്ങളില്‍ എത്ര പേര്‍ക്ക് സാമ്പത്തിക ജ്ഞാനമുണ്ട്? ആശങ്കയോടെ മാതാപിതാക്കള്‍
കുഞ്ഞുങ്ങള്‍ ഭാവിയില്‍ പഞ്ഞമില്ലാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏവരും. അവരുടെ ഭാവിയ്ക്കായി വേണ്ടതെല്ലാം ചെയ്യുന്ന മാതാപിതാക്കളില്‍ ഇപ്പോള്‍ ഭയം ഉളവാകുന്നത് ഘടകവും വര്‍ധിക്കുകയാണ്. സമ്പത്ത് കൈകാര്യം ചെയ്യാന്‍ എത്ര കുഞ്ഞുങ്ങള്‍ക്കറിയാം? അവര്‍ക്ക് എവിടെ നിന്നാണ് സാമ്പത്തിക പരിജ്ഞാനം ഉണ്ടാകുക. കുഞ്ഞുങ്ങള്‍ പണം എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ ചെലവഴിക്കണം, മികച്ച നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് എങ്ങനെ അറിയും തുടങ്ങിയ കാര്യങ്ങളിലാണ് മാതാപിതാക്കള്‍ക്ക് ആശങ്കയുള്ളത്. പേരന്റിംഗ് സ്റ്റാര്‍ട്ടപ്പായ മോംമ്സ്പ്രെസോയും മണി ആപ്പായ മൂവിനും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ […]
കുഞ്ഞുങ്ങള്‍ ഭാവിയില്‍ പഞ്ഞമില്ലാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏവരും. അവരുടെ ഭാവിയ്ക്കായി വേണ്ടതെല്ലാം ചെയ്യുന്ന മാതാപിതാക്കളില്‍ ഇപ്പോള്‍ ഭയം ഉളവാകുന്നത് ഘടകവും വര്‍ധിക്കുകയാണ്. സമ്പത്ത് കൈകാര്യം ചെയ്യാന്‍ എത്ര കുഞ്ഞുങ്ങള്‍ക്കറിയാം? അവര്‍ക്ക് എവിടെ നിന്നാണ് സാമ്പത്തിക പരിജ്ഞാനം ഉണ്ടാകുക. കുഞ്ഞുങ്ങള്‍ പണം എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ ചെലവഴിക്കണം, മികച്ച നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് എങ്ങനെ അറിയും തുടങ്ങിയ കാര്യങ്ങളിലാണ് മാതാപിതാക്കള്‍ക്ക് ആശങ്കയുള്ളത്. പേരന്റിംഗ് സ്റ്റാര്‍ട്ടപ്പായ മോംമ്സ്പ്രെസോയും മണി ആപ്പായ മൂവിനും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ 96 ശതമാനം മാതാപിതാക്കളിലും കുഞ്ഞുങ്ങളിലെ സാമ്പത്തിക അറിവ് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുട്ടികളെ ലക്ഷ്യമിട്ടുള്ള പോക്കറ്റ് മണി ആപ്പാണ് ബെംഗളൂരൂ ആസ്ഥാനമായ മൂവിന്‍. രാജ്യത്തെ കൗമാരക്കാരിലെ നല്ലൊരു വിഭാഗവും ഡിജിറ്റല്‍ സൊല്യൂഷ്യന്‍സിനെ പറ്റി അറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ സൊല്യൂഷ്യന്‍സിനെ പറ്റി അറിയാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് 93 ശതമാനം കൗമാരക്കാരും താല്‍പര്യമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഇടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
കുഞ്ഞുങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ചില മാര്‍ഗങ്ങള്‍
കുഞ്ഞുങ്ങളിലെ സമ്പാദ്യശീലം കൊച്ചു കുടുക്കയില്‍ തുടങ്ങാം. കുട്ടികള്‍ക്കു കിട്ടുന്നതിന്റെ ഒരു പങ്കു കുടുക്കയില്‍ നിക്ഷേപിക്കാന്‍ അവരെ പ്രോല്‍സാഹിപ്പിക്കുക. കുടുക്കയിലൂടെ വലിയ ലക്ഷ്യങ്ങള്‍ നല്‍കിയും കുടുക്ക പൊട്ടിക്കുന്നത് ആഘോഷമാക്കിയും കുട്ടിയില്‍ സമ്പാദിക്കാനുള്ള താല്‍പര്യം കൂട്ടാവുന്നതാണ്. വീട്ടാവശ്യങ്ങള്‍ക്കായുള്ള അടുക്കള ഷോപ്പിങ്ങില്‍ കുട്ടിയെയും പങ്കാളിയാക്കാം. ഇതിലൂടെ കുട്ടിക്കു സാമ്പത്തിക ക്രയവിക്രയങ്ങള്‍ എങ്ങനെയെന്ന് പഠിക്കാന്‍ സാധിക്കും. നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും നിങ്ങളുടെ കുട്ടിയുടെ പ്രവൃത്തി. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ നിങ്ങള്‍ അവര്‍ക്കു മാതൃകയാവേണ്ടതുണ്ട്.
നിങ്ങള്‍ പ്രവൃത്തികളിലൂടെ കാണിക്കുന്ന ഉദാഹരണങ്ങളിലൂടെ എങ്ങനെ, എപ്പോള്‍ സമ്പാദിച്ച തുക വിനിയോഗിക്കാം എന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാം. വീട് വൃത്തിയാക്കുക, ചെടികളുടെ പരിപാലനം പോലുള്ള ചെറിയ ജോലികള്‍ ചെയ്യുന്നതിനു കുട്ടിക്കു ചെറിയ തുകകള്‍ സമ്മാനമായി നല്‍കുകയും ആ തുക നല്ല രീതിയില്‍ കുട്ടി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. പ്രായത്തിനനുസരിച്ചുള്ള കരുതല്‍ സമ്പാദ്യശീലങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്, കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ രീതി ഓരോ തരത്തിലായിരിക്കും
