കല്യാണിന്റെ 124-ാം ഷോറൂം ചെങ്കല്‍പേട്ടിൽ

ചെന്നൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സ് തമിഴ്‌നാട്ട് ചെങ്കല്‍പേട്ട് ജില്ലയില്‍ പുതിയ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ കല്യാണിന്റെ 25 മത്തേയും രാജ്യത്തെ 124 മത്തേയും ഔട്ട്‌ലെറ്റാണിത്.  ആഗോള തലത്തില്‍ 154 മത്തെ ഔട്ട്‌ലെറ്റാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ നടന്‍ പ്രഭുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോവിഡ് കാരണം പൊതുജനങ്ങള്‍ക്ക് ചില്ലറ വ്യാപാര അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ ഒരു സുരക്ഷാ  ഓഫീസറെ […]

Update: 2022-03-25 08:12 GMT
ചെന്നൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സ് തമിഴ്‌നാട്ട് ചെങ്കല്‍പേട്ട് ജില്ലയില്‍ പുതിയ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ കല്യാണിന്റെ 25 മത്തേയും രാജ്യത്തെ 124 മത്തേയും ഔട്ട്‌ലെറ്റാണിത്. ആഗോള തലത്തില്‍ 154 മത്തെ ഔട്ട്‌ലെറ്റാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ നടന്‍ പ്രഭുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കോവിഡ് കാരണം പൊതുജനങ്ങള്‍ക്ക് ചില്ലറ വ്യാപാര അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ ഒരു സുരക്ഷാ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. വീ കെയര്‍ കോവിഡ്-19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
Tags:    

Similar News