ബജറ്റില്‍ കണ്ണുംനട്ട് വിപണി
വിപണി ഇന്ന് കേന്ദ്ര ബജറ്റിനായി കാതോര്‍ത്തിരിക്കുകയാണ്. ജി ഡി പി വളര്‍ച്ചാക്കണക്കുകള്‍, ധനക്കമ്മി, ഓഹരി വിറ്റഴിക്കല്‍ പദ്ധതികള്‍ എന്നിവ വിപണിയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണ്. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയിലെ എല്ലാ ഇടപാടുകാരും ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. പ്രത്യേക ആനുകൂല്യം ലഭിക്കാനും, നികുതിയിളവുകള്‍ ലഭിക്കാനും സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെ എന്ന് വിപണി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അതേസമയം കമ്പനി ഫലങ്ങളും, വാഹന വില്‍പ്പനകണക്കുകളും അതാത് മേഖലകളിലെ ഓഹരികളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. സാംകോ സെക്യൂരിറ്റീസ് സി ഇ ഒ ജമീത് മോഡി […]
വിപണി ഇന്ന് കേന്ദ്ര ബജറ്റിനായി കാതോര്‍ത്തിരിക്കുകയാണ്. ജി ഡി പി വളര്‍ച്ചാക്കണക്കുകള്‍, ധനക്കമ്മി, ഓഹരി വിറ്റഴിക്കല്‍ പദ്ധതികള്‍ എന്നിവ വിപണിയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, വിപണിയിലെ എല്ലാ ഇടപാടുകാരും ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. പ്രത്യേക ആനുകൂല്യം ലഭിക്കാനും, നികുതിയിളവുകള്‍ ലഭിക്കാനും സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെ എന്ന് വിപണി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അതേസമയം കമ്പനി ഫലങ്ങളും, വാഹന വില്‍പ്പനകണക്കുകളും അതാത് മേഖലകളിലെ ഓഹരികളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.
സാംകോ സെക്യൂരിറ്റീസ് സി ഇ ഒ ജമീത് മോഡി പറയുന്നു 'ദീര്‍ഘകാല നോട്ടത്തില്‍ വിപണിയിലെ തളര്‍ച്ച ശക്തമായ നിലയിലുള്ള ഓഹരികളെ കണ്ടെത്താനും, അവയില്‍ നിക്ഷേപിക്കാനുമുള്ള അവസരം ഒരുക്കിത്തരുന്നു. പെട്ടെന്നുള്ള വളര്‍ച്ച കാണിക്കുന്ന ഓഹരികള്‍, പ്രത്യേകിച്ച് അവയുടെ അടിസ്ഥാന ഘടകങ്ങള്‍ ദുര്‍ബലമായിരിക്കുമ്പോള്‍, തിരഞ്ഞെടുക്കാതിരിക്കുകയാണ് ബുദ്ധി.'
തിങ്കളാഴ്ച്ചത്തെ ഉണര്‍വ്വിനു ശേഷം ഇന്നും വിപണി ശുഭപ്രതീക്ഷയോടെ ആരംഭിക്കാനാണ് സാധ്യത. നിഫ്റ്റി 17,600 നി മുകളില്‍ നില്‍ക്കേണ്ടതാണ്. അല്ലെങ്കില്‍ ലാഭമെടുപ്പ് ആരംഭിക്കുകയും സൂചിക 16,800-17,000 നിലവാരത്തിലേക്ക് ഇടിയുകയും ചെയ്യും.
വിപണിയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന മറ്റു ഘടകങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ സാധ്യതകളും, ശക്തമായ ആഗോള സൂചനകളും ഉള്‍പ്പെടുന്നു.
അമേരിക്കന്‍ വിപണിയില്‍ ഇന്നലെ വലിയ മുന്നേറ്റം അനുഭവപ്പെട്ടു. ഡൗ ജോണ്‍സ് 1.17%, S&P500 1.89%, നാസ്ഡാക് 3.4% ഉയര്‍ച്ച രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സിംഗപ്പൂര്‍ SGX നിഫ്റ്റി ഉയര്‍ച്ചയിലാണ് വ്യാപാരം ആരംഭിച്ചത്.
കൊട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് ഹെഡ്് ശ്രീകാന്ത് ചൗഹാന്റെ അഭിപ്രായത്തില്‍ 'ഇന്‍ട്രാഡേ ചാര്‍ട്ടുകളില്‍ നിഫ്റ്റി 'ഹയര്‍ ബോട്ടം ഫോര്‍മേഷന്‍' നിലയിലാണ്. ഇത് ഒരു കുതിപ്പിന് സഹായകരമാണ്. ബുള്ളുകളെ സംബന്ധിച്ച് 17,425 സുപ്രധാനമായ ബ്രേക്കൗട്ട് ലെവലാണ്. വിപണി അതിനു മുകളിലേക്ക് പോയാല്‍, 17,475-17,550 വരെ എത്തിച്ചേരാം. മറുവശത്ത്, 17250 ന് താഴേക്ക് സൂചിക പോയാല്‍ 17,100-17,050 നിലവാരത്തിലേക്ക് ഇടിയാനും സാധ്യതയുണ്ട്.'
അഡാനി വില്‍മറിന്റെ ഐ പി ഒയുടെ അവസാനദിവസമായ ഇന്നലെ 17.34 മടങ്ങ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചു. 12.25 കോടി ഷെയറുകളാണ് ഐ പി ഒയിലൂടെ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 212.5 കോടി ഓഹരികള്‍ക്കുള്ള അപേക്ഷകള്‍ ഇന്നലെ ലഭിച്ചു.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,490 രൂപ (ജനുവരി 31). ഒരു ഡോളറിന് 75.19 രൂപ (ജനുവരി 31). ബ്രെന്റ് ക്രൂഡ് 74 സെന്റ് ഉയര്‍ന്ന് ബാരലിന് 89.26 ഡോളറായി. ഒരു ബിറ്റ് കോയിന്റെ വില 30,35,373 രൂപ (@ 7.35 am, വസിര്‍ എക്‌സ്)
