വിപണിയിലെ തകര്‍ച്ച തുടരും

വിപണിയില്‍ ഇന്നും തകര്‍ച്ച തുടരാനാണ് സാധ്യത. യുക്രൈന്‍ സംഘര്‍ഷങ്ങളും, അതിനെത്തുടര്‍ന്ന് കുതിച്ചുയരുന്ന എണ്ണവിലയും, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് പ്രതിമാസ കോണ്‍ട്രാക്ടുകളുടെ കാലാവധി കഴിയുന്നതും ഈ അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നു. അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റി 17,000 ലെവലിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചത് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ ഒരു മാസമായി 16,800 ഒരു പ്രധാന പിന്തുണയായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും, ആഗോള വിപണികളിലെ തളര്‍ച്ചയും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയും വിപണിയില്‍ വിപരീതഫലം ഉണ്ടാക്കുന്നു. യുറോപ്യന്‍ വിപണിയുമായി ബന്ധപ്പെട്ട […]

Update: 2022-02-22 21:35 GMT
വിപണിയില്‍ ഇന്നും തകര്‍ച്ച തുടരാനാണ് സാധ്യത. യുക്രൈന്‍ സംഘര്‍ഷങ്ങളും, അതിനെത്തുടര്‍ന്ന് കുതിച്ചുയരുന്ന എണ്ണവിലയും, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് പ്രതിമാസ കോണ്‍ട്രാക്ടുകളുടെ കാലാവധി കഴിയുന്നതും ഈ അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നു.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, നിഫ്റ്റി 17,000 ലെവലിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചത് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ ഒരു മാസമായി 16,800 ഒരു പ്രധാന പിന്തുണയായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും, ആഗോള വിപണികളിലെ തളര്‍ച്ചയും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയും വിപണിയില്‍ വിപരീതഫലം ഉണ്ടാക്കുന്നു.
യുറോപ്യന്‍ വിപണിയുമായി ബന്ധപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ ഓഹരികളില്‍ ഇന്നലെ കനത്ത വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായി. ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഒരു തിരിച്ചുവരവ് സംഭവിച്ചെങ്കിലും എല്ലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. ഇന്ത്യ വിഐഎക്‌സ് സൂചിക 20 ശതമാനത്തിലധികം ഉയര്‍ന്നു (വിപണിയിലെ അനിശ്ചിതത്വത്തിന്റെ തോത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചികയാണിത്).
അമേരിക്കന്‍ വിപണികളിലും ഇന്നലെ നഷ്ടത്തിന്റെ ദിവസമായിരുന്നു. S&P500 അതിന്റെ ജനുവരി 3 ലെ റെക്കോര്‍ഡ് ക്ലോസിങ് നിലയെക്കാള്‍ 10 ശതമാനം ഇടിവിലാണ് ഇന്നലെ അവസാനിച്ചത്. ഇത് വിലകള്‍ താഴേക്ക് പോകുന്നതിന്റെ സൂചനയാണ്. ഡൗ ജോണ്‍സ് 1.42 ശതമാനവും, S&P 500 1.01 ശതമാനവും നാസ്ഡാക് കോംപോസിറ്റ് 1.23 ശതമാനവും ഇടിഞ്ഞു. ഇന്ന് രാവിലെ സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ഇക്വിറ്റി 99 ന്റെ രാഹുല്‍ ശര്‍മയുടെ അഭിപ്രായത്തില്‍, 'വിപണി മുന്‍പെങ്ങുമില്ലാത്ത വിധം പെരുമാറിക്കൊണ്ടിരിക്കുകയാണ്: പ്രീ-ഓപ്പണ്‍ വ്യാപാരത്തില്‍ 2 ശതമാനം വിലയിടിവ് കാണിക്കുക, പിന്നീട് രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തുക. ഇതിനാല്‍ നിക്ഷേപകര്‍ സൂക്ഷ്മതയോടെ വ്യാപാരം നടത്തണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കുറയുന്നതിനനുസരിച്ച് സ്‌മോള്‍-മിഡ് ക്യാപ് ഓഹരികളുടെ നേതൃത്വത്തില്‍
ഒരു തിരിച്ചുവരവ് വിപണിയില്‍ പ്രതീക്ഷിക്കുന്നു.'
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,245.52 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 4,108.58 കോടി രൂപ വിലയുള്ള
ഓഹരികള്‍ അധികമായി വാങ്ങി.
ക്യാപിറ്റല്‍വയ ഗ്ലോബല്‍ റിസര്‍ച്ചിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് ലീഡ് വിജയ് ധനോട്ടിയ പറയുന്നു: 'വിപണി 17,000 ന് മുകളില്‍ പിടിച്ചു നില്‍ക്കാനുള്ള ഉല്‍സാഹം കാണിക്കുന്നില്ല.
ഹ്രസ്വകാല സാങ്കേതിക സൂചനകള്‍ കാണിക്കുന്നത് വിപണി 16,800 നും 17,400 നും മധ്യേ തുടരുമെന്നാണ്. വിപണിയിലെ ചാഞ്ചാട്ടത്തിന് അയവു വരുന്നതുവരെ പുതിയ ഹ്രസ്വ-മധ്യകാല നിക്ഷേപങ്ങള്‍ ആരംഭിക്കാതിരിക്കുന്നതാണ് നല്ലത്. വിപണി മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നതുവരെ സൂക്ഷ്മതയോടെയുള്ള വ്യാപാരം നടത്തുന്നതാണ് ഉചിതം.'
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4625 രൂപയായി (ഫെബ്രുവരി 22).
ഒരു ഡോളറിന് 74.57 രൂപ (ഫെബ്രുവരി 22).
ബ്രെന്റ് ക്രൂഡ് ബാരലിന് 97.02 ഡോളര്‍.
ഒരു ബിറ്റ് കോയിന്റെ വില 30,00,840 രൂപ (@ 7.24 am, വസിര്‍ എക്‌സ്)
Tags:    

Similar News