വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം തുടര്‍ന്നേക്കാം
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടേക്കാം. വിപണിയിലെ ചാഞ്ചാട്ടവും തുടര്‍ന്നേക്കാം. വെള്ളിയാഴ്ചത്തെ ശക്തമായ തിരിച്ചുവരവ് ആഗോള വിപണിയിലുണ്ടായ ഒരു മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ഏഴു സെഷനുകളിലെ തകര്‍ച്ചയ്ക്ക് ശേഷം ഈ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യുക്രൈന്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ ഈ മുന്നേറ്റം അല്‍പകാലത്തേക്ക് മാത്രമാവാനാണ് സാധ്യത. കഴിഞ്ഞയാഴ്ച അവസാനം അമേരിക്കന്‍ വിപണി തിരിച്ചു കയറിയിരുന്നു. നിക്ഷേപകര്‍ ആവശ്യമായ ലിക്വിഡിറ്റി സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം, വിപണിയില്‍ വലിയൊരു വീഴ്ച സംഭവിച്ചാല്‍ മികച്ച […]
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണി ഇന്ന് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടേക്കാം. വിപണിയിലെ ചാഞ്ചാട്ടവും തുടര്‍ന്നേക്കാം.
വെള്ളിയാഴ്ചത്തെ ശക്തമായ തിരിച്ചുവരവ് ആഗോള വിപണിയിലുണ്ടായ ഒരു മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ഏഴു സെഷനുകളിലെ തകര്‍ച്ചയ്ക്ക് ശേഷം ഈ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യുക്രൈന്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ ഈ മുന്നേറ്റം അല്‍പകാലത്തേക്ക് മാത്രമാവാനാണ് സാധ്യത. കഴിഞ്ഞയാഴ്ച അവസാനം അമേരിക്കന്‍ വിപണി തിരിച്ചു കയറിയിരുന്നു.
നിക്ഷേപകര്‍ ആവശ്യമായ ലിക്വിഡിറ്റി സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം, വിപണിയില്‍ വലിയൊരു വീഴ്ച സംഭവിച്ചാല്‍ മികച്ച ഓഹരികള്‍ വാങ്ങാനുള്ള അവസരം കൈവന്നേക്കാം.
അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, “ഈയാഴ്ച ഇന്ത്യന്‍ വിപണി ആഗോള ട്രെന്‍ഡുകള്‍ക്കനുസരിച്ച് നീങ്ങാനാണ് സാധ്യത. കമ്പനിഫലങ്ങളുടെ സീസണ്‍ അവസാനിച്ചു കഴിഞ്ഞിരിക്കുന്നതിനാല്‍ മറ്റു ആഭ്യന്തര സംഭവവികാസങ്ങള്‍ ഒന്നും തന്നെയില്ല. യുക്രൈന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും, പണപ്പെരുപ്പ സാധ്യത നിലനില്‍ക്കുന്നതിനാലും ഊര്‍ജ്ജ വിലകളില്‍ ശ്രദ്ധ വെക്കുന്നത് നന്നായിരിക്കും.”
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ 212 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിരന്തരമായ വില്‍പ്പന തുടരുകയാണ്. 4,470.70 കോടി രൂപ വിലയുള്ള ഓഹരികള്‍ വെള്ളിയാഴ്ച അവര്‍ അധികമായി വിറ്റു. എന്നാല്‍, ഇതിനു ബദലായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 4,318.24 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
കൊട്ടക് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അത്താവാലെ പറയുന്നു: “സൂചിക 16,500 നു മുകളില്‍ നിലനില്‍ക്കുമോ എന്നത് രസകരമായ ഒരു ചോദ്യമാണ്. അങ്ങനെ സംഭവിച്ചാല്‍, 16,900-17,000 വരെ ഒരു പുള്‍ബാക്ക് ഫോര്‍മേഷന്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, 16,500 ന് താഴേക്ക് പോയാല്‍ ഒരു ഹ്രസ്വകാല വിലയിടിവിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നു. ഇത് ഒരുപക്ഷെ വിപണിയെ 16,300-16,100 ലെവലിലേക്ക് കൊണ്ടെത്തിച്ചേക്കാം.”
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,635 രൂപ (ഫെബ്രുവരി 26)
ഒരു ഡോളറിന് 75.30 രൂപ (ഫെബ്രുവരി 26).
ബ്രെന്റ് ക്രൂഡ് ബാരലിന് 97.93 ഡോളര്‍
ഒരു ബിറ്റ് കോയിന്റെ വില 30,06,171 രൂപ (08.02 am, @വസിര്‍ എക്‌സ്)
