സെൻസെക്‌സ് 1,000 പോയിന്റിന് മുകളിൽ ഉയർന്നു, നിഫ്റ്റി 17,000 ത്തിന് അടുത്ത്

മുംബൈ: റഷ്യ-യുക്രെയിൻ ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയും, ഐടി, ബാങ്കിംഗ് ആ​ന്റ് ഫിനാൻഷ്യൽ ഓഹരികളിലെ ഉയർന്ന ഡിമാ​ന്റും മൂലം സെൻസെക്‌സ് ബുധനാഴ്ച 1,000 പോയിന്റ് ഉയർന്ന് 56,000 എന്ന ലെവൽ വീണ്ടെടുത്തു. ശക്തമായ ആഗോള സൂചനകൾ ആഭ്യന്തര വിപണിയെ പ്രോത്സാഹിപ്പിച്ചതായി വ്യാപാരികൾ പറഞ്ഞു. ബിഎസ്ഇ സൂചിക 1,039.80 പോയിന്റ് (1.86%) ഉയർന്ന് 56,816.65 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 312.35 പോയിന്റ് (1.87%) ഉയർന്ന് 16,975.35 ലും അവസാനിച്ചു. സെൻസെക്‌സിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത് അൾട്രാടെക് […]

Update: 2022-03-16 06:20 GMT

മുംബൈ: റഷ്യ-യുക്രെയിൻ ചർച്ചകളിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയും, ഐടി, ബാങ്കിംഗ് ആ​ന്റ് ഫിനാൻഷ്യൽ ഓഹരികളിലെ ഉയർന്ന ഡിമാ​ന്റും മൂലം സെൻസെക്‌സ് ബുധനാഴ്ച 1,000 പോയിന്റ് ഉയർന്ന്
56,000 എന്ന ലെവൽ വീണ്ടെടുത്തു.

ശക്തമായ ആഗോള സൂചനകൾ ആഭ്യന്തര വിപണിയെ പ്രോത്സാഹിപ്പിച്ചതായി വ്യാപാരികൾ പറഞ്ഞു.

ബിഎസ്ഇ സൂചിക 1,039.80 പോയിന്റ് (1.86%) ഉയർന്ന് 56,816.65 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 312.35 പോയിന്റ് (1.87%) ഉയർന്ന് 16,975.35 ലും അവസാനിച്ചു.

സെൻസെക്‌സിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത് അൾട്രാടെക് സിമന്റാണ്. ഓഹരി ഏകദേശം 5 ശതമാനം ഉയർന്നു. ആക്‌സിസ് ബാങ്ക്, ഇൻഡസ്‌ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിൻസെർവ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവയും തൊട്ടുപിന്നിലായി ഉണ്ട്. എന്നാൽ മറുവശത്ത്, സൺ ഫാർമയും പവർഗ്രിഡും പിന്നോക്കം പോയി.

ഏഷ്യയിലെ മറ്റു മാർക്കറ്റുകളിൽ ടോക്കിയോ, സിയോൾ, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലെ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്പിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും മിഡ് സെഷൻ ഡീലുകളിൽ ഉയർന്ന വ്യാപാരം നടത്തി.

റഷ്യൻ സൈന്യം കീവിൽ ബോംബാക്രമണം ശക്തമാക്കിയെങ്കിലും റഷ്യയുമായുള്ള ചർച്ചയിൽ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യുക്രെയിൻ അറിയിച്ചു. ഇരു രാജ്യങ്ങളും ബുധനാഴ്ച വീണ്ടും ചർച്ച നടത്തിയേക്കും.

ബ്രെന്റ് ക്രൂഡ് ബാരലിന് 2.94 ശതമാനം ഉയർന്ന് 102.85 ഡോളറിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്‌ഐഐ) വിപണിയിൽ വിൽപ്പന തുടർന്നു. താൽക്കാലിക ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിപണിയിൽ അവർ 1,249.74 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News